അനുബന്ധ വാര്‍ത്തകള്‍
- Brazil vs Scotland : സുൽത്താൻ്റെ എൻട്രി, ആഞ്ചലോട്ടിയുടെ പടനായകനായി വിനീഷ്യസ്, ഈ ബ്രസീൽ ഡെയ്ഞ്ചറാണ്
- ഫുട്ബോളിന് മുന്നിൽ ഒടുവിൽ യുഎസ് അയഞ്ഞു, ലോകകപ്പിൽ ഇറാൻ ടീമിനുള്ള യാത്രാവിലക്കുകളിൽ ഇളവ്
- Iam Back... Iam back..ഗോളിന് പിന്നാലെ ആവർത്തിച്ച് പറഞ്ഞ് റൊണാൾഡോ, വിമർശകരുടെ വായടപ്പിച്ച് 2 ഗോൾ
- കളിയിപ്പോൾ 4 ഹാഫുകളായി മാറി, പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകയാണെന്ന് ലയണൽ സ്കലോണി
- Cape Verde vs Uruguay : കേപ് വെർദെയുടെ പോരാട്ടങ്ങളൊന്നും വെറുതെയായില്ല, സ്പെയിനിന് പിന്നാലെ ഉറുഗ്വെയ്ക്കെതിരെയും സമനില!
ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് സെമിഫൈനലിൽ, 1954ന് ശേഷം ഇതാദ്യം, ക്വാർട്ടറിൽ എതിരാളികൾ അർജൻ്റീന
കൊളംബിയയെ ഷൂട്ടൗട്ടിൽ തകർത്ത് സ്വിറ്റ്സർലൻഡ് ഫിഫ ലോകകപ്പ് സെമിഫൈനലിൽ. 1954-ന് ശേഷം ആദ്യമായാണ് സ്വിസ് പട ക്വാർട്ടറിൽ കടക്കുന്നത്.
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശക്തരായ കൊളംബിയയെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ച് സ്വിറ്റ്സര്‍ലന്‍ഡ്. നിശ്ചിതസമയത്തും അധികസമയത്തും സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് സ്വിറ്റ്സര്‍ലന്‍ഡ് വിജയം സന്തമാക്കിയത്. 1954-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് സ്വിസ്സ് പടയാളികള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.
Switzerland are through to the @FIFAWorldCup quarter-finals for the first time since 1954! ???????? pic.twitter.com/4thteS9a7M
— FIFA (@FIFAcom) July 7, 2026
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ താരം ഡാവിന്‍സണ്‍ സാഞ്ചസിന്റെ പെനാല്‍റ്റി കിക്ക് ബാറിലിടിച്ച് പുറത്തായിരുന്നു. കുച്ചോ ഹെര്‍ണാണ്ടസിന്റെ ശ്രമം സ്വിസ് ഗോള്‍കീപ്പര്‍ ഗ്രെഗര്‍ കോബല്‍ തടഞ്ഞതും കൊളംബിയയ്ക്ക് തിരിച്ചടിയായി. റൂബന്‍ വര്‍ഗാസ് ലക്ഷ്യം കണ്ടതോടെയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് സിറ്റ്സര്ലന്ഡിന്റെ എതിരാളികള്‍. ഇതാദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡ് ലോകകപ്പില്‍ ഒന്നിലധികം നോക്കൗട്ട് മത്സരങ്ങളില്‍ വിജയിക്കുന്നത്.ALSO READ: ARG vs EGYPT :കപ്പ് നേരിട്ട് കൊടുത്തൂടെ, മെസ്സിക്കും അർജൻ്റീനയ്ക്കും വേണ്ടി ഫിഫ ഒത്തുകളിച്ചു, ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് താരം മോസ്തഫ സീകോ