USA vs Bosnia: ബോസ്‌നിയ വീണു; പ്രീ ക്വാർട്ടറിൽ യുഎസ്എ
ആദ്യ പകുതിയുടെ ഇൻജുറി ടൈമിലാണ് അമേരിക്ക ലീഡ് നേടിയത്
USA vs Bosnia
USA vs Bosnia: ഫിഫ ലോകകപ്പ് റൗണ്ട് 32 വിൽ ബോസ്‌നിയയെ വീഴ്ത്തി യുഎസ്എ പ്രീ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുഎസ്എയുടെ ജയം. പ്രീ ക്വാർട്ടറിൽ ശക്തരായ ബെൽജിയത്തെയാണ് യുഎസ്എ നേരിടേണ്ടത്.
ആദ്യ പകുതിയുടെ ഇൻജുറി ടൈമിലാണ് അമേരിക്ക ലീഡ് നേടിയത്. മുന്നേറ്റനിര താരം ഫോളറിൻ ബാലോഗൺ ബോക്‌സിനുള്ളിൽ ലഭിച്ച അവസരം ഗോളാക്കി ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ബാലോഗൺ ചുവപ്പ് കാർഡ് കണ്ടതോടെ അമേരിക്ക സമ്മർദത്തിലായി. എന്നിരുന്നാലും പ്രതിരോധത്തിൽ ഉറച്ചുനിന്ന ആതിഥേയർ ബോസ്‌നിയയുടെ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞു.
മത്സരത്തിന്റെ അവസാനഘട്ടത്തിൽ മാലിക് ടിൽമാൻ നേടിയ അതിമനോഹരമായ ഫ്രീകിക്ക് ഗോളാണ് അമേരിക്കയുടെ വിജയം ഉറപ്പിച്ചത്. പത്ത് പേരായി ചുരുങ്ങിയ ശേഷവും ആക്രമണ മനോഭാവം കൈവിടാതിരുന്ന അമേരിക്കൻ സംഘം ആരാധകരുടെ കൈയടി നേടി.