1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. FIFA World Cup 2026 Super 16 full fixtures

FIFA World Cup 2026: ബ്രസീലിനു നോർവെ പരീക്ഷ, ഫ്രാൻസിനു പരാഗ്വെ ഈസിയാകുമോ?

ജപ്പാനെ 2-1 ന് തോൽപ്പിച്ചാണ് ബ്രസീൽ റൗണ്ട് 16 ലേക്ക് പ്രവേശിച്ചത്

FIFA World Cup 2026 Results FIFA World Cup 2026 Highlights FIFA World Cup 2026 Live Score FIFA World Cup 2026 Match Report FIFA World Cup 2026 Quarterfinal Qualification FIFA World Cup Knockout Bracket FIFA World Cup 2026 Latest News FIFA World Cup
FIFA World Cup 2026: ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾ തീരുമാനമായിക്കൊണ്ടിരിക്കുന്നു. റൗണ്ട് 32 ൽ നിന്ന് ബ്രസീൽ, ഫ്രാൻസ്, നോർവെ, പരാഗ്വെ, കാനഡ, മൊറോക്കോ എന്നീ ടീമുകളാണ് റൗണ്ട് 16 ലേക്ക് കടന്നിരിക്കുന്നത്. അർജന്റീന, ഇംഗ്ലണ്ട് അടക്കമുള്ള വമ്പൻമാരുടെ റൗണ്ട് 32 മത്സരം വരാനിരിക്കുന്നു. 
 
ഉറപ്പായ സൂപ്പർ 16 മത്സരങ്ങൾ
 
ബ്രസീൽ vs നോർവെ 
 
ജപ്പാനെ 2-1 ന് തോൽപ്പിച്ചാണ് ബ്രസീൽ റൗണ്ട് 16 ലേക്ക് പ്രവേശിച്ചത്. നോർവെ പരാജയപ്പെടുത്തിയത് ഐവറി കോസ്റ്റിനെ. 2-1 നാണ് നോർവെയുടെയും ജയം. എർലിങ് ഹാലണ്ട് ആണ് നോർവെയുടെ കുന്തമുന. വിനീഷ്യസ് ജൂനിയറിലാണ് ബ്രസീലിന്റെ പ്രതീക്ഷകൾ. 
 
പരാഗ്വെ കടമ്പ ഫ്രാൻസിനു ഈസിയോ? 
 
ജർമനിയെ അട്ടിമറിച്ച പരാഗ്വെയാണ് ഫ്രാൻസിനു റൗണ്ട് 16 ൽ എതിരാളികൾ. ജർമനി ജയിച്ചിരുന്നെങ്കിൽ ഫ്രാൻസ് vs ജർമനി കലക്കൻ പോരാട്ടം കാണാമായിരുന്നു. വമ്പൻ താരനിരയുമായി വരുന്ന ഫ്രാൻസിനു പരാഗ്വെ വെല്ലുവിളി ഉയർത്തുമോ? കാത്തിരുന്ന് കാണാം 
 
കാനഡയ്ക്ക് മൊറോക്കോ
 
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച കാനഡയും നെതർലൻഡ്‌സിനെ പെനാൽറ്റിയിൽ വീഴ്ത്തിയ മൊറോക്കോയും തമ്മിലുള്ള മത്സരം മറ്റൊരു ശ്രദ്ധേയ പോരാട്ടമാണ്

 
ഇനിയും തീരുമാനിക്കാനുള്ള സൂപ്പർ 16 മത്സരങ്ങൾ
 
റൗണ്ട് ഓഫ് 32 യിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചാണ് ബാക്കി സൂപ്പർ 16 പോരാട്ടങ്ങൾ തീരുമാനിക്കുക.
 
മെക്‌സിക്കോ × ഇംഗ്ലണ്ട് / ഡിആർ കോംഗോ വിജയി
 
പോർച്ചുഗൽ / ക്രൊയേഷ്യ വിജയി × സ്‌പെയിൻ / ഓസ്ട്രിയ വിജയി
 
അമേരിക്ക / ബോസ്‌നിയ വിജയി × ബെൽജിയം / സെനഗൽ വിജയി
 
അർജന്റീന / കേപ് വെർദെ വിജയി × ഓസ്‌ട്രേലിയ / ഈജിപ്ത് വിജയി
 
സ്വിറ്റ്‌സർലൻഡ് / അൾജീരിയ വിജയി × കൊളംബിയ / ഘാന വിജയി
 
പുതിയ 48 ടീം ഫോർമാറ്റിൽ ആദ്യമായി റൗണ്ട് ഓഫ് 32 ഉൾപ്പെടുത്തിയ ലോകകപ്പിൽ ഇനി ഓരോ മത്സരവും 'ജയിച്ചാൽ മുന്നോട്ട്, തോറ്റാൽ പുറത്തേക്ക്' എന്ന നിലയിലാണ്.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Hardik Pandya: കൊൽക്കത്ത നായകനായി ഹാർദിക് എത്തുമോ? താൽപര്യം പ്രകടിപ്പിച്ച് ചെന്നൈയും