അനുബന്ധ വാര്ത്തകള്
- Argentina vs England: ഇതാ അപൂർവ പോര് ! ദൈവത്തിന്റെ കൈയും ബെക്കാമിന്റെ റെഡ് കാർഡും ചരിത്രം
- 'മെസി ലോകത്തെ ഏറ്റവും മികച്ച താരം': അൽവാരസ്
- പെനാൽറ്റി നഷ്ടമായപ്പോൾ ടീമിനെ വഞ്ചിച്ചെന്ന് തോന്നി, ഞാൻ കാരണം തോൽക്കുമെന്ന് ഭയന്നു : കരഞ്ഞതിന് പിന്നിലുള്ള കാരണം പറഞ്ഞ് മെസ്സി
- Lionel Messi: 'മോശമാണല്ലോ'; ആരാധകരെ നിരാശപ്പെടുത്തി തുടക്കം, കളിയിലെ താരമായി ഒടുക്കം
- ARG vs EGYPT :കപ്പ് നേരിട്ട് കൊടുത്തൂടെ, മെസ്സിക്കും അർജൻ്റീനയ്ക്കും വേണ്ടി ഫിഫ ഒത്തുകളിച്ചു, ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് താരം മോസ്തഫ സീകോ
Lionel Messi: മെസി വെറുക്കപ്പെടുമ്പോൾ...!
Lionel Messi: മെസിയുടെ തിരിച്ചുവരവ് കാലത്തിന്റെ കാവ്യനീതി പോലെ ആഘോഷിക്കപ്പെട്ട ലോകകപ്പാണ് 2022 ലേത്
Lionel Messi
Lionel Messi: ലോക ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന്റെ കഥയാണ് ലയണൽ ആന്ദ്രേസ് മെസി. എല്ലാം പൂർത്തിയായെന്ന് പറഞ്ഞ് സകല അപമാനഭാരവും പേറി തലകുനിച്ചാണ് മെസി ലോക ഫുട്‌ബോളിനോടു വിട പറഞ്ഞത്. തുടർച്ചയായ ഫൈനൽ തോൽവികളിൽ തകർന്നടിഞ്ഞ മെസി 2016 ലാണ് രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. പത്ത് വർഷങ്ങൾക്കിപ്പുറം 2026 ലെ ലോകകപ്പ് വേദിയിൽ അതേ മെസി തന്നെയാണ് ഏറ്റവും കൂടുതൽ ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരിൽ ഒന്നാമൻ.
മെസിയുടെ തിരിച്ചുവരവ് കാലത്തിന്റെ കാവ്യനീതി പോലെ ആഘോഷിക്കപ്പെട്ട ലോകകപ്പാണ് 2022 ലേത്. 2014 ലോകകപ്പ് ഫൈനലിലെ തോൽവി...! 2014, 2016 കോപ്പ അമേരിക്ക ഫൈനൽ തോൽവികൾ...! അർജന്റീനയുടെ ഭാഗ്യക്കേട് മെസി തന്നെയെന്ന് വിരോധികൾ അടക്കം പറഞ്ഞു തുടങ്ങി. കളിക്കളത്തിൽ സകലതും ടീമിനായി ദാനം ചെയ്തിട്ടും അവസാന ലാപ്പിൽ വീണുപോകുന്ന മെസി ഉള്ളുലയ്ക്കുന്ന കാഴ്ചയുമായി...!
2021 കോപ്പയിലാണ് ആ റിഡംപ്ഷൻ സ്റ്റോറി ആരംഭിക്കുന്നത്. ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ച് കിരീടനേട്ടം. യൂറോപ്യൻ ശക്തികളില്ലാത്ത കോപ്പയ്ക്ക് നിലവാരം കുറവാണെന്ന വിമർശനങ്ങൾക്ക് ഫൈനലിസിമയിൽ ഇറ്റലിയെ തോൽപ്പിച്ച് മറുപടിയെത്തി. ലോകോത്തര കാൽപ്പന്ത് കളിക്കാരനെന്ന് സംശയലേശമില്ലാതെ വാഴ്ത്തപ്പെടുമ്പോഴും പൂർണതയ്‌ക്കൊരു ലോകകപ്പ് വേണമെന്ന തിട്ടൂരമിട്ടു വിമർശകർ. 2022 ൽ കരുത്തരായ ഫ്രാൻസിനെ ഫൈനലിൽ വീഴ്ത്തി അവർക്കുള്ള മറുപടിയും ലയണൽ മെസി നൽകി. ഒപ്പം ആ ലോകകപ്പിലെ ഏറ്റവും മികച്ച താരവുമായി.
2022 ൽ നിന്ന് 2026 ലേക്ക് എത്തിയപ്പോൾ സകലതും നേടിയവന്റെ സമ്മർദ്ദമില്ലാത്ത മിന്നലാട്ടം ആരാധകർക്കു വിരുന്നായി. പ്രതാപകാലത്തെ ഓർമപ്പെടുത്തുന്ന ഫോമിൽ ഇല്ല, പ്രായം 39 ആയി...എന്നിട്ടും എട്ട് ഗോളുകളും ഒരു അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് റേസിൽ മെസി ഒന്നാമതുണ്ട്. എന്നാൽ ഒരു ലോകകപ്പ് ദൂരത്തിൽ ഫുട്‌ബോൾ ലോകത്തിനു മെസിയോടുള്ള മനോഭാവത്തിൽ മാറ്റം വന്നു. തുടർച്ചയായി തോറ്റു നിന്നവൻ ജയിച്ചു തുടങ്ങിയപ്പോൾ അത് അഹങ്കാരവും ഫേവറിസവുമായി.
ഫൈനലുകൾ തോൽക്കുമ്പോൾ നിസഹായനായി തലതാഴ്ത്തി നിന്നിരുന്ന മെസിയിൽ നിന്ന് ഏത് പ്രതിസന്ധിയും ഊർജമാക്കുന്ന മെസിയിലേക്കുള്ള മാറ്റം മാത്രമാണ് വിരോധികൾക്കുള്ള മറുപടി. സെമി ഫൈനലിനായി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ പേപ്പറിലും കളിക്കളത്തിലും അർജന്റീന ദുർബലരാണ്. മെസിയിലുള്ള വിശ്വാസത്തിലാണ് അർജന്റീനയുടെ മുന്നോട്ടുപോക്ക്. അത് തുടരുമോ ഇല്ലയോ എന്ന് അറിയാൻ ഒരു ദിവസത്തിന്റെ മാത്രം ശേഷിപ്പ്. പതിവ് പോലെ വിമർശകരുടെ വായ അടപ്പിക്കുമോ അതോ നിരാശനായി രാജ്യാന്തര കരിയറിനു ഫുൾസ്റ്റോപ്പിടുമോ? എല്ലാ കണ്ണുകളും മെസിയിലേക്ക്...!