1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Norway striker sorloth faces online abuse after norway exit

സ്വപ്നതുല്യമായ അവസരം, ഹാളണ്ടിന് പാസ് നൽകിയില്ല, സോർലോത്തിനെതിരെ സൈബർ ആക്രമണം, വധഭീഷണി!

Erling Haaland, Sorloth denies pass to haaland, england vs norway, fifa worldcup, cyber attack against sorloth
ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ നോര്‍വെ താരം അലക്‌സാണ്ടര്‍ സോര്‍ലോത്തിനെതിരെ സൈബര്‍ ആക്രമണം. ഹാളണ്ട് ഗോള്‍ പൊസിഷനില്‍ ഉണ്ടായിരുന്നിട്ടും പാസ് നല്‍കാതെ ഗോളടിക്കാന്‍ ശ്രമിച്ച് സോര്‍ലോത്ത് ഗോള്‍ അവസരം നഷ്ടമാക്കിയിരുന്നു. ഇതാണ് ആരാധകരെ ചൊടുപ്പിച്ചത്. നോര്‍വെയുടെ സാധ്യതകളെ സോര്‍ലോത്ത് ഇല്ലാതെയാക്കിയെന്നും രാജ്യദ്രോഹിയാണെന്നുമുള്ള തരത്തില്‍ പോലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. താരത്തിന് വധഭീഷണികള്‍ വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 
 അതേസമയം വിമര്‍ശനങ്ങള്‍ രൂക്ഷമാകുമ്പോള്‍ സോര്‍ലോത്തിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നോര്‍വെ നായകനും ആഴ്‌സണല്‍ താരവുമായ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ്.  ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ താരമാണ് സോര്‍ലോത്തെന്നും അവനെ കുറ്റം പറയാന്‍ അനുവദിക്കില്ലെന്നും ഒഡേഗാര്‍ഡ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍ ചൂണ്ടികാണിച്ച് സോര്‍ലോത്തിന്റെ പാര്‍ട്ട്ണറായ ലെന സെല്‍നസും രംഗത്തെത്തി.
 
അതേസമയം ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ജോണ്‍ സ്റ്റോണ്‍സ് പാസിങ് ലൈന്‍ ബ്ലോക്ക് ചെയ്യുമെന്ന് തോന്നിയതിനാലാണ് ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതെന്ന് സോര്‍ലോത്ത് വിശദീകരിച്ചു. എന്നാല്‍ ഈ വിശദീകരണത്തില്‍ ആരാധകര്‍ തൃപ്തരല്ല, സോര്‍ലോത്തിന്റെ ഈഗോയാണ് അവസരം നഷ്ടമാക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്. മൈതാനത്ത് പാസ് ലഭിക്കാത്തതില്‍ ഹാളണ്ട് നിരാശ പ്രകടിപ്പിച്ചെങ്കിലും സോര്‍ലോത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഹാളണ്ട് രംഗത്ത് വന്നു. ഫുട്‌ബോളില്‍ ഇത്തരംസാഹചര്യങ്ങള്‍ സാധാരണമാണെന്ന് ഹാളണ്ട് വ്യക്തമാക്കി. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക