അനുബന്ധ വാര്ത്തകള്
- സമനിലയിൽ കുരുങ്ങി സ്‌പെയിനും ബെൽജിയവും
- Lamine Yamal : ലോകകപ്പിൽ സ്പെയിന് ഇന്ന് ആദ്യ മത്സരം, കേപ് വെർഡെയ്ക്കെതിരെ ലാമിൻ യമാൽ കളിച്ചേക്കില്ല
- ലോകകപ്പ് ആര് നേടും, സാധ്യത 3 ടീമുകൾക്കെന്ന് എയ്ഞ്ചൽ ഡി മരിയ, ലിസ്റ്റിൽ അർജൻ്റീനയില്ല!
- പശ്ചിമേഷ്യൻ സംഘർഷം : മെസ്സി - യമാൽ പോരാട്ടം നടക്കില്ല, സ്പെയ്ൻ- അർജൻ്റീന പോരാട്ടം ഇനി എപ്പോൾ കാണാനാവും?
- ഇറാനെതിരെ സൈനിക താവളം ഉപയോഗിക്കുന്നത് വിലക്കി; സ്പെയിനുമായുള്ള എല്ലാ യുഎസ് വ്യാപാരവും അവസാനിപ്പിച്ച് ട്രംപ്
FIFA World Cup 2026, Spain: 'പാസ് എണ്ണി നോക്കി ജയിപ്പിക്കാൻ പറ്റുവോ'; ഗോളടിക്കാൻ മറന്ന സ്‌പെയിൻ
ഗോൾകീപ്പർ വൊസീനോയുടെ ഇച്ഛാശക്തിക്കു മുന്നിൽ സ്പാനിഷ് മുന്നേറ്റനിര ലക്ഷ്യംകാണാതെ തിരിഞ്ഞുനടന്നു
Spain vs Cap Verde
Spain: 2022 ലോകകപ്പിലെ പോലെ 'നന്നായി കളിച്ചു, പക്ഷേ ഗോളടിക്കാൻ മറന്നു' എന്ന ട്രോളുകൾ ഇത്തവണയും സ്‌പെയിൻ ടീമിനെ തേടിയെത്തിരിക്കുന്നു. കേവലം അരലക്ഷം മാത്രം ജനസംഖ്യയുള്ള ആഫ്രിക്കയിൽ നിന്നുള്ള കുഞ്ഞൻ ടീമായ കേപ്പ് വെർദെയ്ക്കു മുന്നിൽ സ്‌പെയിൻ ഉത്തരമില്ലാതെ നിൽക്കുന്ന കാഴ്ച.
ഗോൾകീപ്പർ വൊസീനോയുടെ ഇച്ഛാശക്തിക്കു മുന്നിൽ സ്പാനിഷ് മുന്നേറ്റനിര ലക്ഷ്യംകാണാതെ തിരിഞ്ഞുനടന്നു. 'കൈമാൾ മാഷിന്റെ മോൻ എല്ലാം പഠിച്ചു, ഗോളടിക്കാൻ മാത്രം പഠിച്ചില്ല' എന്നാണ് സ്‌പെയിൻ ടീമിനു കിട്ടുന്ന ട്രോളുകൾ. പാസുകളുടെ എണ്ണം നോക്കി സ്‌പെയിൻ ജയിച്ചെന്ന് പ്രഖ്യാപിക്കാൻ പറ്റുമോ എന്ന രസികൻ ചോദ്യവും ഫുട്‌ബോൾ ആരാധകർ ഉന്നയിക്കുന്നു.
ബോൾ പൊസഷനിലും ഷോട്ടുകളിലും പാസുകളുടെ എണ്ണത്തിലും വ്യക്തമായ ആധിപത്യം. എന്നാൽ ഒരു തവണ പോലും പന്ത് കേപ്പ് വെർദെയുടെ വലയ്ക്കുള്ളിലേക്ക് കയറ്റാൻ സാധിച്ചില്ല. 62 ശതമാനം ബോൾ പൊസഷനും 764 പാസുകളും സ്‌പെയിനിനുണ്ട്. കേപ്പ് വെർദെയുടെ പാസുകൾ വെറും 275 ആണ്. 23 ഷോട്ടുകളാണ് സ്‌പെയിൻ തൊടുത്തത്. ഷോട്ട് ഓൺ ടാർഗറ്റ് എട്ടെണ്ണം. മറുവശത്ത് ആറ് ഷോട്ടുകളും ഒരു ഷോട്ട് ഓൺ ടാർഗറ്റും മാത്രമാണ് കേപ്പ് വെർദെയ്ക്കുള്ളത്. ഈ കണക്കുകളിലെ ആധിപത്യം പക്ഷേ ഗോളാക്കാൻ കഴിയാത്തിടത്താണ് സ്പാനിഷ് ടീമിനു പാളിയത്. ഗ്രൗണ്ടിൽ ദീർഘചതുരാകൃതിയിൽ ഒരു സാധനമുണ്ടെന്നും അതിനുള്ളിലേക്ക് അടിച്ചാലാണ് ഗോൾ ആകുകയെന്നും സ്‌പെയിൻ ടീമിനു പറഞ്ഞു മനസിലാക്കി കൊടുക്കാനാണ് ഫുട്‌ബോൾ ആരാധകരുടെ തീരുമാനം.