1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Ancelottis brazil stunned by france in worldcup reality check

ഫ്രാൻസിനെതിരെ ടോസ്റ്റായി, ആഞ്ചലോട്ടിക്ക് കീഴിലും അടി തെറ്റി കാനറികൾ

മത്സരത്തിന്റെ 32മത്തെ മിനിറ്റില്‍ ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്.

FIFA Worldcup, Football, Brazil vs France
ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തില്‍ കരുത്തരായ ഫ്രാന്‍സിനെതിരെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് പരാജയം വഴങ്ങി ബ്രസീല്‍. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് പത്തുപേരായി ചുരുങ്ങിയിട്ടും മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാനാവാതെ പോയത് ബ്രസീല്‍ ആരാധകരെ നിരാശപ്പെടുത്തി.
 
മത്സരത്തിന്റെ 32മത്തെ മിനിറ്റില്‍ ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. ഈ ഗോള്‍ നേട്ടത്തോടെ ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ ഒലിവര്‍ ജിറൂഡിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്താന്‍ എംബാപ്പെയ്ക്കായി. 56 ഗോളുകളാണ് എംബാപ്പെയുടെ അക്കൗണ്ടിലുള്ളത്.
 
മത്സരത്തിന്റെ 55മത്തെ മിനിറ്റില്‍ ദയോട്ട് ഉപമെക്കാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഫ്രാന്‍സ് പ്രതിരോധത്തിലാകുമെന്ന് കരുതിയെങ്കിലും നടന്നത് മറ്റൊന്നായിരുന്നു. 10 പേരായി ചുരുങ്ങിയിട്ടൂം തളരാതെ കളിച്ച ഫ്രഞ്ച് പട 65മത്തെ മിനുറ്റില്‍ ഹ്യൂഗോ എക്കിറ്റികെയിലൂടെ മുന്നിലെത്തി.കൗണ്ടര്‍ അറ്റാക്കുകള്‍ തടയുന്നതില്‍ ബ്രസീല്‍ പ്രതിരോധം പരാജയപ്പെട്ടതാണ് ഈ ഗോളിന് വഴിയൊരുക്കിയത്. അവസാന നിമിഷങ്ങളില്‍ ബ്രസീല്‍ ശക്തമായി തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും സമനില പിടിക്കാന്‍ ആഞ്ചലോട്ടിയുടെ സംഘത്തിനായില്ല.
അടുത്ത ലേഖനം
15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?