1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Wordcup Fever France vs Brazil friendly match today

ലോകകപ്പിന് മുൻപ് തീ പാറുന്ന പോരാട്ടം, 11 വർഷത്തിന് ശേഷം ബ്രസീലും ഫ്രാൻസും നേർക്കുനേർ

കിലിയന്‍ എംബാപ്പെയുടെ ഫ്രഞ്ച് കരുത്തിനെ കാര്‍ലോ ആഞ്ചലോട്ടിയുടെ ബ്രസീലിന് തടുത്തുനിര്‍ത്താനാകുമോ എന്നതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ഉയരുന്ന ചോദ്യം.

FIFA Worldcup, Football, Brazil vs France
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ന് വമ്പന്മാര്‍ തമ്മിലുള്ള പോരാട്ടം. ലോകകപ്പിന് മുന്‍പായി നടക്കുന്ന സൗഹൃദമത്സരത്തില്‍ രാത്രി ഒന്നരയ്ക്ക് ബ്രസീല്‍ ഫ്രാന്‍സിനെ നേരിടും. 3 മാസങ്ങള്‍ക്കപ്പുറം ലോകകപ്പ് നടക്കാനിരിക്കെ വമ്പന്മാര്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തെ ആകാംക്ഷയോടെയാണ് ഫുട്‌ബോള്‍ ലോകം കാണുന്നത്. കിലിയന്‍ എംബാപ്പെയുടെ ഫ്രഞ്ച് കരുത്തിനെ കാര്‍ലോ ആഞ്ചലോട്ടിയുടെ ബ്രസീലിന് തടുത്തുനിര്‍ത്താനാകുമോ എന്നതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ഉയരുന്ന ചോദ്യം.
 
അവസാന അഞ്ച് കളികളില്‍ രണ്ടില്‍ മാത്രം വിജയിച്ച ബ്രസീല്‍ തെക്കെ അമേരിക്കയില്‍ നിന്ന് അഞ്ചാം സ്ഥാനക്കാരായാണ് ലോകകപ്പില്‍ യോഗ്യത നേടിയത്. സ്റ്റാര്‍ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടിയെ പാളയത്തില്‍ എത്തിച്ചിട്ടും കാര്യമായ പുരോഗതി നേടാന്‍ ബ്രസീലിനായിട്ടില്ല. 2015ല്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ പരാജയപ്പെടുത്താന്‍ ബ്രസീലിനായിരുന്നു. ഇതിന് ശേഷം ബ്രസീല്‍ പിന്നാക്കം പോയപ്പോള്‍ 2018ല്‍ ലോകകപ്പ് കിരീടവും 2022ല്‍ ലോകകപ്പ് റണ്ണറപ്പാകാനും ഫ്രാന്‍സിന് സാധിച്ചിരുന്നു.
 
ചുവാമെനി, കാന്റെ, കൊനാട്ട, ഡെംബലെ, എംബാപ്പെ, ഡിസേര്‍ ഡുവോ, സാലിബ, കുണ്ടെ എന്നിവരെല്ലാം അണിനിരക്കുന്ന ഫ്രാന്‍സ് ടീം ശക്തരാണ്.വിനീഷ്യസ് ജൂനിയര്‍, മാത്തേയൂസ് കുഞ്ഞ,റഫീഞ്ഞ, ഡാനിലോ, മാര്‍കീഞ്ഞോസ് തുടങ്ങി താരങ്ങളുണ്ടെങ്കിലും ദേശീയ ടീമില്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഇരുപക്ഷത്തും വമ്പന്‍ താരങ്ങള്‍ അണിനിരക്കുമ്പോള്‍ ശക്തമായ പോരാട്ടമാണ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അടുത്ത ലേഖനം
ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട്, ഷഹീൻ അഫ്രീദിക്കും റിസ്‌വാനുമെതിരെ വാർത്താസമ്മേളനത്തിൽ വിമർശനവുമായി ഡേവിഡ് വാർണർ