Lionel Messi: മെസിയുടെ ഫൗളിനു റഫറി കണ്ണടച്ചോ? വിവാദം
ആദ്യ പകുതിക്കിടെ അൽജീരിയൻ ഡിഫൻഡർ ഐസ്സ മന്തിയെ ആണ് മെസി ഫൗൾ ചെയ്തത്
Lionel Messi - Foul
Lionel Messi: അൽജീരിയയ്‌ക്കെതിരായ മത്സരത്തിനിടെ അർജന്റീന നായകൻ ലയണൽ മെസി ഫൗൾ ചെയ്തപ്പോൾ റഫറിമാർ കണ്ണടച്ചെന്ന് വിമർശനം. ഗൗരവസ്വഭാവമുള്ള ഫൗൾ ആയിട്ടും റഫറി മഞ്ഞ കാർഡ് നൽകാത്തത് എന്തുകൊണ്ടാണെന്നാണ് ഫുട്‌ബോൾ ആരാധകരുടെ ചോദ്യം.
ആദ്യ പകുതിക്കിടെ അൽജീരിയൻ ഡിഫൻഡർ ഐസ്സ മന്തിയെ ആണ് മെസി ഫൗൾ ചെയ്തത്. ഐസ്സയെ മെസി ടാക്കിൾ ചെയ്യുന്നതും വീഴ്ത്തുന്നതും കാണാം. റഫറി ഇതിനു ഫൗൾ കിക്ക് മാത്രമാണ് അനുവദിച്ചത്.
യെല്ലോ കാർഡ് നൽകേണ്ട ഫൗളാണ് മെസിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഫൗൾ കിക്ക് മാത്രം വിധിച്ചത് ശരിയായ നടപടിയല്ലെന്നും വിമർശനമുണ്ട്. റഫറി സിസ്‌മോൻ മാർഷിനിക് മഞ്ഞ കാർഡ് നൽകാത്തത് മെസിയായതുകൊണ്ട് ആണെന്നും മറ്റേതെങ്കിലും താരമായിരുന്നെങ്കിൽ ഉറപ്പായും കാർഡ് കൊടുക്കുമായിരുന്നെന്നുമാണ് വിമർശനം.
ഫൗൾ പരിശോധിക്കാൻ റഫറി വാർ (VAR) സംവിധാനവും ഉപയോഗിച്ചില്ല. ചെറിയ ഫൗൾ സാധ്യത കണ്ടാൽ പോലും വാർ പരിശോധിക്കുന്ന റഫറി ഇത്തവണ മെസിയായതുകൊണ്ട് സംശയത്തിനുള്ള ആനുകൂല്യം പോലും നൽകിയില്ലെന്നാണ് പരിഹാസം.