1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Cristiano Ronaldo Frustrated When ask about Messi

'ലയണൽ മെസി ഇന്നലെ...'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ അസ്വസ്ഥനായി റൊണാൾഡോ (വീഡിയോ)

ഓസ്ട്രിയയ്‌ക്കെതിരായ മത്സരത്തിൽ കഴിഞ്ഞ ദിവസം മെസിയും ഇരട്ടഗോൾ നേടിയിരുന്നു

Ronaldo, Ronaldo vs Messi, Cristiano Ronaldo and Messi, Messi vs Ronaldo, റൊണാൾഡോ, മെസി
Lionel Messi and Cristiano Ronaldo
ലയണൽ മെസിയെ കുറിച്ചുള്ള ചോദ്യത്തിൽ അസ്വസ്ഥനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫിഫ ലോകകപ്പിൽ ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തിൽ റൊണാൾഡോ ഇരട്ട ഗോൾ നേടി പോർച്ചുഗലിന്റെ ജയത്തിൽ നിർണായക സ്വാധീനമായിരുന്നു. മത്സരത്തിനു ശേഷമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെയാണ് റൊണാൾഡോ അസ്വസ്ഥനായത്. 
 
ഓസ്ട്രിയയ്‌ക്കെതിരായ മത്സരത്തിൽ കഴിഞ്ഞ ദിവസം മെസിയും ഇരട്ടഗോൾ നേടിയിരുന്നു. ഇതേ കുറിച്ചാണ് മാധ്യമപ്രവർത്തകൻ ചോദിക്കാൻ തുടങ്ങിയത്. മെസി എന്ന് കേട്ടതും റൊണാൾഡോ അസ്വസ്ഥനായി ചോദ്യത്തിൽ നിന്നു ഒഴിഞ്ഞുമാറി. ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനിൽ നിന്ന് മുഖംതിരിച്ച് മറ്റൊരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു. 
ലോകകപ്പിന്റെ ഏതെങ്കിലും ഘട്ടത്തിൽ അർജന്റീനയെ നേരിടേണ്ടിവന്നാലോ എന്നുള്ള ചോദ്യത്തിനു 'അറിയില്ല' എന്നായിരുന്നു റൊണാൾഡോയുടെ മറുപടി. 
 
ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അൽജീരിയയ്‌ക്കെതിരെ മെസി ഹാട്രിക് അടിച്ച ശേഷവും മാധ്യമപ്രവർത്തകർ റൊണാൾഡോയോടു മെസിയെ കുറിച്ച് ചോദിച്ചിരുന്നു. 'ലിയോ മെസി ഹാട്രിക് നേടിയല്ലോ..' എന്ന് മാധ്യമപ്രവർത്തകൻ ചോദിക്കുമ്പോഴേക്കും 'ഞാൻ മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധിക്കാറില്ല' എന്നുപറഞ്ഞുകൊണ്ട് വളരെ അസ്വസ്ഥനായി റൊണാൾഡോ നടന്നുനീങ്ങി. നടന്നുപോകുന്നതിനിടെ 'എംബാപ്പെയും ഗോൾ അടിച്ചല്ലോ...' എന്ന് റൊണാൾഡോ പറയുന്നത് കേൾക്കാം. 
അതേസമയം ആറ് ലോകകപ്പുകളിൽ നിന്നായി റൊണാൾഡോ പത്ത് ഗോളുകൾ നേടി മുന്നേറുകയാണ്. ലോകകപ്പ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഇപ്പോൾ 11-ാം സ്ഥാനത്താണ് പോർച്ചുഗൽ നായകൻ. ആറ് ലോകകപ്പുകൾ കളിച്ച ലയണൽ മെസി 18 ഗോളുകളുമായി പട്ടികയിൽ ഒന്നാമതും. 
About Writer
WEBDUNIA