അനുബന്ധ വാര്ത്തകള്
- ഹാർദ്ദിക്കിനായി ശ്രമിക്കുന്നില്ലെന്ന് ചെന്നൈ, റാഞ്ചാനായി കൊൽക്കത്തയും രാജസ്ഥാനും, ട്രാൻസ്ഫർ ചർച്ചകൾ സജീവം
- Ruturaj Gaikwad: ചെന്നൈ സൂപ്പർ കിങ്സ് നായകനായി ഋതുരാജ് ഗെയ്ക്വാദ് തുടരും
- റിഷഭ് പന്ത് ലഖ്നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്
- ചെന്നൈ പരിശീലകനായി സ്റ്റീഫൻ ഫ്ളമിങ് തുടരും
- പുതിയ നായകനെ തേടി കൊൽക്കത്ത; റിലീസ് ചെയ്യുമെന്ന് രഹാനെയെ അറിയിച്ചു
Hardik Pandya: ഹാർദിക് പാണ്ഡ്യ കൊൽക്കത്തയിലേക്ക്? പിടിച്ചുനിർത്താതെ മുംബൈ
ഈ സീസണിൽ പത്ത് കളികളിൽ നിന്ന് 138.26 സ്‌ട്രൈക് റേറ്റിൽ 206 റൺസും ബൗളിങ്ങിൽ 11.43 ഇക്കോണമിയിൽ വെറും നാല് വിക്കറ്റുമാണ് പാണ്ഡ്യയുടെ സമ്പാദ്യം
Hardik Pandya: മുംബൈ ഇന്ത്യൻസും ഹാർദിക് പാണ്ഡ്യയും പിരിയുന്നു. ഇത്തവണത്തെ ഐപിഎലിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഇരു കൂട്ടരും തമ്മിലുള്ള ബന്ധം വഷളായത്. ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ ടീമിനുള്ളിൽ കടുത്ത അതൃപ്തിയുള്ളതും മറ്റൊരു കാരണമായി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഹാർദിക്കിനെ സ്വാപ് ഡീൽ ചെയ്യാനാണ് മുംബൈയുടെ ആലോചന. അങ്ങനെയെങ്കിൽ ഹാർദിക്കിനു പകരം മുംബൈ ആവശ്യപ്പെടുക കാമറൂൺ ഗ്രീനിനെ ആയിരിക്കും. മുൻപ് മുംബൈ താരമായിരുന്നു ഗ്രീൻ. ഹാർദിക്കിനെ പോലെ ഓൾറൗണ്ടർ കൂടിയാണ് ഓസീസ് താരം.
ഈ സീസണിൽ പത്ത് കളികളിൽ നിന്ന് 138.26 സ്‌ട്രൈക് റേറ്റിൽ 206 റൺസും ബൗളിങ്ങിൽ 11.43 ഇക്കോണമിയിൽ വെറും നാല് വിക്കറ്റുമാണ് പാണ്ഡ്യയുടെ സമ്പാദ്യം. ക്യാപ്റ്റൻസി തന്ത്രങ്ങളിലും വലിയ വിമർശനം നേരിട്ടിരുന്നു. മുതിർന്ന താരം രോഹിത് ശർമ അടക്കം ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ അതൃപ്തനാണെന്നാണ് റിപ്പോർട്ട്.
ഹാർദിക്കിനു നായകസ്ഥാനം ഓഫർ ചെയ്താണ് കൊൽക്കത്ത മുംബൈയുമായി ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. നിലവിലെ നായകൻ അജിങ്ക്യ രഹാനെയെ റിലീസ് ചെയ്യാൻ കൊൽക്കത്ത തീരുമാനിച്ചിട്ടുണ്ട്. ഈ ഒഴിവിലേക്കാണ് കൊൽക്കത്ത ഹാർദിക്കിനെ പരിഗണിക്കുന്നത്. ഹാർദിക്കിനായി മുംബൈ മാനേജ്‌മെന്റുമായി കൊൽക്കത്ത ഒന്നിലധികം ചർച്ചകൾ നടത്തിക്കഴിഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹാർദിക്കിനായി വലിയ തുക നേരിട്ടു നൽകാനും കൊൽക്കത്ത തയ്യാറാണ്.