റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്
2024 ലെ താരലേലത്തിൽ 27 കോടിക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകനായിരുന്ന റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിൽ. പകരം കുൽദീപ് യാദവ് ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക്. അടുത്ത സീസണിനു മുന്നോടിയായുള്ള ട്രേഡിങ് ഇരു ടീമുകളും ഔദ്യോഗികമായി പുറത്തുവിട്ടു.
'പുലി സ്വന്തം മടയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു' പന്തിനെ സ്വാഗതം ചെയ്ത് ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലഖ്‌നൗ ഫ്രാഞ്ചൈസി പന്തിനു നന്ദി അറിയിച്ചു. കുൽദീപ് യാദവിനു നന്ദി പറഞ്ഞ് ഡൽഹിയും സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
2024 ലെ താരലേലത്തിൽ 27 കോടിക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ പ്രതിഫലം. ഇതിൽ നിന്ന് 44 ശതമാനം പ്രതിഫലം കുറയ്ക്കാൻ പന്ത് സമ്മതിച്ചു. 15 കോടിക്കാണ് പന്ത് ഇനി ഡൽഹിയിലെത്തുക. കുൽദീപ് യാദവുമായാണ് റിഷഭ് പന്തിന്റെ ട്രേഡ് ഡീൽ നടന്നത്. ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകുന്ന കുൽദീപ് യാദവിനു ലഭിക്കുക 13.5 കോടിയാണ്.