1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina vs brazil worldcup qualifiers match tomorrow

ലോകകപ്പിലോ നടന്നില്ല, ബ്രസീല്‍- അര്‍ജന്റീന പോരാട്ടം നാളെ പുലര്‍ച്ചെ

Argentina
ലോകകപ്പ് യോഗ്യതാ റൗണ്ടി നാളെ പുലര്‍ച്ചെ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ബ്രസീലിലെ മരക്കാന സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിക്കാകും മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടാണ് ഇരുടീമുകളും എത്തുന്നത്. അര്‍ജന്റീന ഉറുഗ്വെയോടും ബ്രസീല്‍ കൊളംബിയയോടുമാണ് കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടത്.
 
യോഗ്യതാ റൗണ്ടിലെ അവസാന 3 മത്സരങ്ങളിലും ബ്രസീല്‍ വിജയിച്ചിട്ടില്ല. ഒരു മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അര്‍ജന്റീനയാണ് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. ബ്രസീല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സൂപ്പര്‍ താരങ്ങളായ നെയ്മറും വിനീഷ്യസ് ജൂനിയറും പരിക്കിന്റെ പിടിയിലാണ് എന്നതാണ് ബ്രസീലിനെ അലട്ടുന്നത്. അതേസമയം അര്‍ജന്റീനന്‍ നിലയില്‍ മെസ്സിക്കൊപ്പം ഡിമരിയ. ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവരെല്ലാം അണിനിരക്കും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബുദ്ധി കൂടിയത് കൊണ്ട് ഇന്ത്യ പിച്ചൊരുക്കി പണി വേടിച്ചു, പരിഹാസവുമായി റിക്കി പോണ്ടിംഗ്