തിരക്കിൽ പെട്ട് മറന്ന് കാണും, ഫൈനൽ കാണാൻ എന്നെയാരും ക്ഷണിച്ചില്ല: പരാതിയുമായി കപിൽദേവ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (18:53 IST)
ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍ മത്സരവേദിയിലേക്ക് തന്നെയാരും തന്നെ ക്ഷണിച്ചില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസതാരവുമായ കപില്‍ദേവ്. ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടികൊടുത്ത ടീം മൊത്തം അവിടെയുണ്ടാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും കപില്‍ദേവ് പറഞ്ഞു. എന്നെയാരും ക്ഷണിച്ചില്ല, അതിനാല്‍ ഞാന്‍ പോയില്ല. 83ലെ ലോകകപ്പ് നേടിയ ടീം അവിടെ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

പക്ഷേ ഇതൊരു വലിയ സംഭവമായതിനാല്‍ ആളുകള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരക്കില്‍ മറന്നുപോയതാകാം. കപില്‍ദേവ് പറഞ്ഞു. അതേസമയം മത്സരം കാണുന്നതിനായി ഷാറൂഖ് ഖാന്‍,രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ ഗ്രൗണ്ടിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഫൈനല്‍ മത്സരം കാണുവാനായി അഹമ്മദാബാദില്‍ എത്തിചേര്‍ന്നിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :