അത് ലോകകപ്പാണ്, കുറച്ച് ബഹുമാനം കാണിക്കണം, ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാലുയര്‍ത്തിവെച്ച മിച്ചല്‍ മാര്‍ഷിനെതിരെ വിമര്‍ശനം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (17:54 IST)
അഹമ്മദാബാദില്‍ നടന്ന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ലോകകിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങിയിട്ടുള്ള ആഘോഷങ്ങള്‍ക്കിടയില്‍ ലോകകപ്പ് ട്രോഫിയില്‍ കാലുയര്‍ത്തിവെച്ചുള്ള ഓസീസ് താരം മിച്ചല്‍ മാര്‍ഷിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍.

ലോകകപ്പ് ട്രോഫിയ്ക്ക് അര്‍ഹമായ ആദരവ് മിച്ചല്‍ സ്റ്റാര്‍ക്ക് നല്‍കിയില്ലെന്നാണ് ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. ലോകകപ്പ് സ്വന്തമാക്കിയെന്ന് കരുതി ട്രോഫിയോട് അനാദരവ് പുലര്‍ത്തുന്നത് നല്ലതല്ലെന്ന് പലരും പറയുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും സാധ്യതയുണ്ടായിരുന്ന ടീം ഇന്ത്യയായിരുന്നെങ്കിലും ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ കങ്കാരുക്കള്‍ നിഷ്പ്രഭമാക്കിയിരുന്നു. ഫൈനല്‍ മത്സരത്തില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡായിരുന്നു ഓസീസിന്റെ വിജയശില്പി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :