അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്കൊപ്പം സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി,എം ടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' സിനിമയാകുന്നു
- പ്രതീക്ഷിക്കാത്ത സമയത്ത് സുരേഷ് ഗോപി ചിത്രം റിലീസ് ചെയ്തു; മമ്മൂട്ടിയുടെ 'സ്റ്റാലിന് ശിവദാസ്' ബോക്സ്ഓഫീസില്‍ മൂക്കുംകുത്തി നിലത്തേക്ക്
- പുഴുവിനെ ഏറ്റവും മികച്ച സിനിമാ അനുഭവം ആക്കുവാന് തേനി ഈശ്വര്‍, മമ്മൂട്ടി ചിത്രത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍
- പിണക്കത്തിന്റെ കാരണം കേട്ടാന് തല്ലാനായി നിങ്ങളും എന്റെ കൂടെവരും; അന്ന് മമ്മൂട്ടിക്കെതിരെ സുരേഷ് ഗോപി പറഞ്ഞത്
- 3 മമ്മൂട്ടി ചിത്രങ്ങള്‍, ആദ്യമായി കുഞ്ചാക്കോബോബനൊപ്പം സംവിധായകന് അജയ് വാസുദേവ്, അണിയറയില്‍ പുത്തന്‍ സിനിമ
മമ്മൂട്ടി മലയാള സിനിമയ്ക്ക് നല്‍കിയ സമ്മാനം, അനുഭവ സമ്പത്തുമായി റത്തീന, പുഴു ഒരുങ്ങുന്നു
മമ്മൂട്ടിയുടെ 'പുഴു' ചിത്രീകരണം പുരോഗമിക്കുകയാണ്.നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള ആളാണ് പുഴു സംവിധായക റത്തീന. നിരവധി പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ മമ്മൂട്ടി മലയാള സിനിമയ്ക്ക് ഒരു സംവിധായികയെ കൂടി സമ്മാനിക്കുന്നു എന്നാണ് പുഴു കുറിച്ചത്.
'ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും; പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി റത്തീന, ശ്രീ മമ്മൂട്ടിയും, പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന 'പുഴു'വിലൂടെ സ്വതന്ത്ര സംവിധായികയായി ചുവട് വെയ്ക്കുകയാണ്.
നിരവധി അതുല്യ സംവിധായകരെ മലയാള സിനിമയ്ക്കു സമ്മാനിച്ച ശ്രീ മമ്മൂട്ടി ഈ ചിത്രത്തിലൂടെ ഒരു സംവിധായികയെ കൂടി മലയാള സിനിമയ്ക്കു സമ്മാനിക്കുന്നു എന്നുള്ളത് ഈ അരങ്ങേറ്റത്തിന്റെ മാറ്റുകൂട്ടുന്നു. വര്‍ഷങ്ങളായുള്ള സിനിമ ഗ്രാഹ്യവുമായാണ് സംവിധായിക എന്ന പദവി റത്തീന ഏറ്റെടുത്തിരിക്കുന്നത്.'-പുഴു ടീം കുറിച്ചു.
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് പുഴുവിന്.ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. കയ്യില്‍ തോക്കുമായാണ് മമ്മൂട്ടിയെ കാണാനായത്.