ചിരിക്കാന്‍ തയ്യാറായിക്കോളൂ,രാജ്കുമാര്‍ റാവുവിന്റെ 'ഹം ദൊ ഹമാരെ ദൊ' ടീസര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (08:54 IST)

രാജ്കുമാര്‍ റാവു കേന്ദ്രകഥാപാത്രമായി എത്തുന്ന 'ഹം ദൊ ഹമാരെ ദൊ'യുടെ ടീസര്‍ ശ്രദ്ധ നേടുന്നു.കൃതി സനോണ്‍ ആണ് നായിക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. മനസ്സ് തുറന്നു ചിരിക്കാന്‍ പറ്റുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശാന്ത ഝായാണ്.അഭിഷേക് ജെയ്ന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.പരേഷ് റാവല്‍, രത്ന പതാക് ഷാ, അപര്‍ശക്തി ഖുറാന, മനു റിഷി ചദ്ധ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ദിനേശ് വിജയനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :