മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി,എം ടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' സിനിമയാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (08:54 IST)

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് കേള്‍ക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

എം ടി വാസുദേവന്‍ നായരുടെ കഥകള്‍ ചേര്‍ത്തുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം വരുന്നു. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നീ സംവിധായകരുടെ ചിത്രങ്ങള്‍ ആന്തോളജിയിലുണ്ടാകും. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും.എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയാണ് സിനിമയാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :