അനുബന്ധ വാര്‍ത്തകള്‍
- പിണക്കത്തിന്റെ കാരണം കേട്ടാന് തല്ലാനായി നിങ്ങളും എന്റെ കൂടെവരും; അന്ന് മമ്മൂട്ടിക്കെതിരെ സുരേഷ് ഗോപി പറഞ്ഞത്
- 3 മമ്മൂട്ടി ചിത്രങ്ങള്‍, ആദ്യമായി കുഞ്ചാക്കോബോബനൊപ്പം സംവിധായകന്‍ അജയ് വാസുദേവ്, അണിയറയില്‍ പുത്തന്‍ സിനിമ
- 'കൊച്ചേ, കെട്ടി രണ്ടാം ദിവസം നിങ്ങള്‍ വേര്‍പിരിയും'; സുരേഷ് കുമാറിനെ വിവാഹം കഴിക്കുന്നതില്‍ നിന്ന് മേനകയെ വിലക്കി മമ്മൂട്ടി, ഒടുവില്‍ സംഭവിച്ചത്
- 'മെഗാസ്റ്റാര്‍ 414',മമ്മൂട്ടിക്കൊപ്പം സംവിധായകാന്‍ ലിജോ ജോസ് പെല്ലിശ്ശേരി, പ്രഖ്യാപനം ഉടന്‍
- മമ്മൂട്ടിക്കായി എഴുതിയ കഥ, മമ്മൂട്ടി 'നോ' പറഞ്ഞതോടെ സുരേഷ് ഗോപിയിലേക്ക്; സിനിമ സൂപ്പര്‍ഹിറ്റ്
പുഴുവിനെ ഏറ്റവും മികച്ച സിനിമാ അനുഭവം ആക്കുവാന്‍ തേനി ഈശ്വര്‍, മമ്മൂട്ടി ചിത്രത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍
മമ്മൂട്ടിയുടെ പുഴു ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഛായാഗ്രാഹകനെ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍.കര്‍ണ്ണന്‍, താരാമണി, പാവ കഥൈകള്‍, നാച്ചിയാര്‍, അച്ചമെന്‍പത് മടമൈയെടാ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍.
'വ്യത്യസ്തയോടും, പരിപൂര്‍ണ്ണതയോടും ഓരോ ഫ്രെയിംമിനും ജീവന്‍ നല്‍കുന്ന കലാകാരന്‍; അതീവ ശ്രദ്ധയോടും വൃക്തതയോടും ഓരോ സന്ദര്‍ഭങ്ങളും പ്രേക്ഷകരില്‍ എത്തിക്കുന്ന ഒരു അതുല്യ പ്രതിഭ.
പുഴുവിനെ ഏറ്റവും മികച്ച സിനിമാ അനുഭവം ആക്കുവാന്‍ കര്‍ണ്ണന്‍, താരാമണി, പാവ കഥൈകള്‍, നാച്ചിയാര്‍, അച്ചമെന്‍പത് മടമൈയെടാ, മേര്‍ക്കു തൊടര്‍ച്ചി മലൈ, പേരന്‍പ് എന്നിവ ചിത്രീകരിച്ച തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍.'-പുഴു ടീം കുറിച്ചു.
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് പുഴുവിന്.ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. കയ്യില്‍ തോക്കുമായാണ് മമ്മൂട്ടിയെ കാണാനായത്.