3 മമ്മൂട്ടി ചിത്രങ്ങള്‍, ആദ്യമായി കുഞ്ചാക്കോബോബനൊപ്പം സംവിധായകന്‍ അജയ് വാസുദേവ്, അണിയറയില്‍ പുത്തന്‍ സിനിമ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (14:31 IST)

നടന്‍ കുഞ്ചാക്കോ ബോബന്‍ അജയ് വാസുദേവിനൊപ്പം ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.'രാജാധിരാജ', 'മാസ്റ്റര്‍പീസ്', 'ഷൈലോക്ക്' എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ക്കുശേഷം സംവിധായകന്‍ പുതിയ സിനിമ ചെയ്യാന്‍ പോകുകയാണ്. അതും മമ്മൂട്ടിയുടെ കൂടെ അല്ലാതെ ആദ്യ സിനിമ.

ഇതൊരു ഒരു ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല.ആക്ഷന്‍-മാസ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള സംവിധായകന്‍ ഇത്തവണയും അത്തരത്തിലുള്ള സിനിമ തന്നെയാണോ ചെയ്യുക എന്നത് കണ്ടറിയണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :