'ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കണ്ടെത്താത്ത രഹസ്യങ്ങളും'; ത്രില്ലടിപ്പിച്ച് കോള്‍ഡ് കേസ് ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 21 ജൂണ്‍ 2021 (14:01 IST)

റിലീസ് പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രമാണ് കോള്‍ഡ് കേസ്.ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30ന് പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയുടെ സൂചനകള്‍ നല്‍കുന്നു.എസിപി സത്യജിത് എന്ന പൃഥ്വിരാജ് കഥാപാത്രമാണ് ട്രെയിലര്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് വിവരം.തനു ബാലക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദിതി ബാലനാണ് നായിക.നേരത്തെ തിയറ്ററുകളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :