ആ രഹസ്യം കണ്ടെത്താന്‍ പൃഥ്വിരാജ്,കോള്‍ഡ് കേസ്, ടീസര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്| Last Modified ശനി, 19 ജൂണ്‍ 2021 (12:19 IST)

പൃഥ്വിരാജിന്റെ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസിന്റെ ടീസര്‍ പുറത്ത്. വിശ്വാസവും യുക്തിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എക്കാലവും ഉണ്ടാകും എന്നും താന്‍ യുക്തിയുടെ പക്ഷത്താണെന്നും പൃഥ്വിരാജ് ടീസറില്‍ പറയുന്നു.ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 30നാണ്? ചിത്രം പുറത്തിറങ്ങുന്നത്.


നേരത്തെ തിയറ്ററുകളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസ് അടുത്തിടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.സത്യജിത് എന്ന പോലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുമ്പോള്‍ അദിതി ബാലനാണ് നായിക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :