അനുബന്ധ വാര്‍ത്തകള്‍
- ഹണി റോസിനെ കുന്തി ദേവിയോടു ഉപമിച്ച ബോബി ചെമ്മണ്ണൂരിനെതിരെ വിമര്‍ശനം
- സംസ്ഥാന ചലച്ചിത്ര പുരസ്കാരം: രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെ ചിത്രങ്ങള്‍, ആടുജീവിതത്തിനൊപ്പം പിടിച്ച് കാതലും ഉള്ളൊഴുക്കും !
- 25-ാം ദിവസത്തിലേക്ക്, കേരളത്തിന് പുറത്തും ഇപ്പോഴും 'ദേവദൂതന്' കാണാന്‍ ആളുകള്‍
- കൊച്ചിന് ഹനീഫയുടെ സഹോദരന് മസൂദ് അന്തരിച്ചു
- 'നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ത്തു, ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല'; വിവാഹം നിശ്ചയത്തിന് പിന്നാലെ നടിക്ക് നേരെ സൈബര്‍ ആക്രമണം
ഷൂട്ടിങ്ങിനിടെ സൂര്യക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്
സൂര്യയും ജ്യോതികയും ഒന്നിച്ചുള്ള 2D എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്
Suriya
സിനിമ ചിത്രീകരണത്തിനിടെ തമിഴ് സൂപ്പര്‍താരം സൂര്യക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. പുതിയ ചിത്രമായ 'സൂര്യ 44' ലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിനു പരുക്കേറ്റതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ദിവസത്തെ വിശ്രമം താരത്തിനു ആവശ്യമാണെന്നാണ് വിവരം. പരുക്കേറ്റ ഉടനെ താരത്തിനെ ആശുപത്രിയില്‍ എത്തിച്ചു.
കാര്‍ത്തിക് സുബ്ബരാജ് ആണ് 'സൂര്യ 44' സംവിധാനം ചെയ്യുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമയായ ചിത്രത്തില്‍ സംഘട്ടനത്തിനു വലിയ പ്രാധാന്യമുണ്ട്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായിക. മലയാളത്തില്‍ നിന്ന് ജയറാം, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സൂര്യയും ജ്യോതികയും ഒന്നിച്ചുള്ള 2D എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സംഗീതം. സൂര്യയുടെ 49-ാം ജന്മദിനത്തോടു അനുബന്ധിച്ച് 'സൂര്യ 44' ന്റെ അപ്‌ഡേറ്റ്‌സ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
അടുത്ത ലേഖനം