1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Cochin Haneefa Brother Death

കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ മസൂദ് അന്തരിച്ചു

Cochin Haneefa
Cochin Haneefa
അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ മസൂദ് അന്തരിച്ചു. 72വയസായിരുന്നു. ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്ത് ഖബറിസ്ഥാനില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ ബി മുഹമ്മദാണ് പിതാവ്.
 
കരള്‍ രോഗത്തെ തുടര്‍ന്ന് 2010ലാണ് കൊച്ചിന്‍ ഹനീഫ അന്തരിച്ചത്. ചെന്നൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇദ്ദേഹത്തിന് രണ്ടുപെണ്‍മക്കളാണ് ഉള്ളത്. ഭാര്യ ഫാസില.
 
അടുത്ത ലേഖനം
'നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ത്തു, ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല'; വിവാഹം നിശ്ചയത്തിന് പിന്നാലെ നടിക്ക് നേരെ സൈബര്‍ ആക്രമണം