25-ാം ദിവസത്തിലേക്ക്, കേരളത്തിന് പുറത്തും ഇപ്പോഴും 'ദേവദൂതന്‍' കാണാന്‍ ആളുകള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2024 (21:53 IST)
മോഹന്‍ലാലിന്റെ ദേവദൂതന്‍ രണ്ടാം വരവില്‍ വന്‍ വിജയമായി മാറിക്കഴിഞ്ഞു. 2000 ല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ സിനിമ 24 വര്‍ഷങ്ങള്‍ക്കുശേഷം തിയേറ്ററുകളില്‍ എത്തിയത് വെറുതെ ആയില്ല. ചിത്രം 25-ാം ദിവസത്തിലേക്ക് പ്രദര്‍ശനത്തിന് എത്തിയ സന്തോഷം നിര്‍മാതാക്കള്‍ പങ്കുവെച്ചു.















A post shared by Kokers Media Entertainments (@kokersmediaentertainments)

ജൂലൈ 26നായിരുന്നു 4കെ, ഡോള്‍ബി അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട സിനിമ റിലീസ് ചെയ്തത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, മാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിന്റെ പുറത്ത് ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.യുഎഇയിലും ജിസിസിയിലും ജൂലൈ 26ന് തന്നെ റിലീസ് ചെയ്തിരുന്നു.

2000 ഡിസംബര്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇന്ന് ദേവദൂതന്‍ കാണാനും ആളുകള്‍ ഏറെയുണ്ട്.

ഛായാഗ്രഹണം: സന്തോഷ് ഡി. തുണ്ടിയില്‍.ചിത്രസംയോജനം: എല്‍. ഭൂമിനാഥന്‍







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :