കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 8 ഓഗസ്റ്റ് 2024 (21:48 IST)
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധുലിപാലയും ഇനി ഒന്നിച്ച് ജീവിക്കും. വിവാഹനിശ്ചയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഇരു താരങ്ങള്‍ക്കും നേരെ രൂക്ഷ സൈബര്‍ ആക്രമണം.
നടന്റെ ഹൈദരാബാദിലെ വീട്ടില്‍ വച്ച് ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. നാഗചൈതന്യയുടെ അച്ഛന്‍ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം അറിയിച്ചത്. രണ്ടു താരങ്ങളുടെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ശോഭിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മോശം കമന്റുകള്‍ നിറയുകയാണ്.നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ത്തു, ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
നടന്റെ രണ്ടാം വിവാഹമാണിത്. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള പ്രണയം വിവാഹത്തിന് എത്തിയിരുന്നു. 2017 ഇരുവരും വിവാഹിതരായി. 2021 ഒക്ടോബറില്‍ ഇരു താരങ്ങളും വേര്‍പിരിഞ്ഞതായി അറിയിച്ചു. പരസ്പര സമ്മതത്തോടെ ആയിരുന്നു വിവാഹമോചനം.