1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Parvathy Thiruvothu in red saree

പാര്‍വതി തിരക്കിലാണ്; പുതിയ ചിത്രങ്ങള്‍ കാണാം

ചുവപ്പ് സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് പാര്‍വതിയെ ചിത്രങ്ങളില്‍ കാണുന്നത്

Parvathy Thiruvothu
Parvathy Thiruvothu

'തങ്കലാന്‍' സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് നടി പാര്‍വതി തിരുവോത്ത്. വിക്രം നായകനായി എത്തുന്ന പാ രഞ്ജിത്ത് ചിത്രത്തില്‍ നായികാ വേഷമാണ് പാര്‍വതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. തങ്കലാന്‍ പ്രൊമോഷനു വേണ്ടി പാര്‍വതി ചുവപ്പ് സാരി ധരിച്ചെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 
 
ചുവപ്പ് സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് പാര്‍വതിയെ ചിത്രങ്ങളില്‍ കാണുന്നത്. തങ്കലാന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനു എത്തിയതാണ് താരം.
2006 ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിലും തമിഴിലുമായി കരുത്തുറ്റ കഥാപാത്രങ്ങളെ പാര്‍വതി അവതരിപ്പിച്ചു. 1988 ഏപ്രില്‍ ഏഴിനാണ് പാര്‍വതിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 36 വയസാണ് പ്രായം.