1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sreekumar Menon Odiyan

പാലക്കാട് ഇപ്പോഴും 'ഒടിയന്‍' ഉണ്ട് ! കാണാനും ഫോട്ടോയെടുക്കാനും ആളുകള്‍ ഇപ്പോഴും എത്തുന്നുണ്ടെന്ന് സംവിധായകന്‍

മോഹന്‍ലാല്‍
പാലക്കാട് ഇപ്പോഴും ഒടിയന്‍ ഉണ്ട്. ചിത്രത്തിലെ സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ ഓഫീസിന്റെ മുമ്പിലാണ് ഒടിയന്‍ ശില്‍പങ്ങള്‍ ഉള്ളത്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍ ശില്‍പങ്ങളില്‍ രണ്ടെണ്ണം ഉള്ളതുകൊണ്ട് അത് കാണുവാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ഇപ്പോഴും ആളുകള്‍ എത്തുന്നുണ്ട്.ഒടിയനോടുള്ള സ്‌നേഹം തുടരുന്നതില്‍ നന്ദിയും സംവിധായകന്‍ പറഞ്ഞു.
 
വി എ ശ്രീകുമാറിന്റെ വാക്കുകള്‍
 
പാലക്കാട് ഓഫീസിനു മുന്നില്‍ ഒടിയന്‍ നില്‍പ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍ ശില്‍പങ്ങളില്‍ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദര്‍ശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവര്‍. പടമെടുക്കാന്‍ അവര്‍ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കള്‍ ചോദിച്ചു.
ഒടിയനോടുള്ള സ്‌നേഹം തുടരുന്നതില്‍ നന്ദി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ജന്മ നക്ഷത്രവും ബര്‍ത്ത് ഡേയും ഒരുമിച്ചെത്തി,കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്നത്'; കുറിപ്പുമായി നടി ലക്ഷ്മി പ്രിയ