മമ്മൂട്ടിയും താനും തമ്മിലുള്ള ചില വ്യത്യാസങ്ങളെ കുറിച്ച് മോഹന്‍ലാല്‍

രേണുക വേണു| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (12:08 IST)

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവര്‍ക്കും അവരുടേതായ സ്‌റ്റൈലുകളും അഭിനയ ശൈലിയുമുണ്ട്. തന്റെ സ്വഭാവങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് മമ്മൂക്കയെന്നാണ് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്.

എന്റേയും മമ്മൂക്കയുടേയും കാര്യങ്ങള്‍ ഒരുപാട് വ്യത്യാസമുണ്ട്. എനിക്ക് ഇല്ലാത്ത പലതും അദ്ദേഹത്തിനുണ്ട്. ശരീരം വളരെ ഫിറ്റ്നെസോട് കൂടി പരിപാലിക്കുന്നതില്‍ അദ്ദേഹം വ്യത്യസ്തനാണ്. ഫോണുകളുടെ കാര്യത്തിലായാലും സ്‌റ്റൈലിന്റെ കാര്യത്തിലായാലും ഞാനും അദ്ദേഹവും തമ്മില്‍ ഏറെ വ്യത്യാസങ്ങളുണ്ട്.

ഇത്തരം സ്‌റ്റൈലുകളെല്ലാം അദ്ദേഹത്തിനു നന്നായി ചേരുന്നുണ്ട് എന്നത് കൂടി ശ്രദ്ധിക്കണം. ഒരു കാര്യം ചെയ്യുമ്പോള്‍ അത് നമുക്ക് ചേരുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത്. അക്കാര്യത്തില്‍ അദ്ദേഹം മുന്‍പന്തിയിലാണ്. അദ്ദേഹത്തിന് എല്ലാ സ്‌റ്റൈലും ചേരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടി ചെയ്തതുപോലെ ഒരു വടക്കന്‍ വീരഗാഥ, കേരളവര്‍മ്മ പഴശ്ശിരാജ തുടങ്ങിയ ചരിത്ര സിനിമകള്‍ തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :