ആസിഫലി സിനിമയുടെ സെറ്റില്‍ പിറന്നാള്‍ ആഘോഷം, ഒപ്പം കൂടി സംവിധായകന്‍ ജീത്തു ജോസഫും !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (09:05 IST)

ട്വല്‍ത്ത് മാന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ ചിത്രീകരണം 16 ദിവസങ്ങള്‍ പിന്നിടുകയാണ്. ഫെബ്രുവരി 26ന് ആസിഫ് ടീമിനൊപ്പം ചേര്‍ന്നിരുന്നു. നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സെറ്റില്‍ കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷം ഉണ്ടായിരുന്നു.

ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. അദ്ദേഹത്തിന്റെ ജന്മദിനം അണിയറപ്രവര്‍ത്തകര്‍ ആഘോഷമാക്കി. ആസിഫും സംവിധായകനും കേക്കും മറ്റ് മധുരപലഹാരങ്ങളും വാങ്ങിയാണ് തങ്ങളുടെ പ്രിയപ്പെട്ടവന്റെ പിറന്നാള്‍ ആഘോഷിച്ചത്.

'ജന്മദിനം മനോഹരമാക്കിയ പ്രിയപ്പെട്ടവര്‍ക്ക് നന്ദി.എനിക്കൊപ്പം ഇന്ന് ജന്മദിനം ആഘോഷിച്ച റിയാസിന് ഹാപ്പി ബര്‍ത്‌ഡേ'-കെ ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

രണ്‍ജി പണിക്കര്‍ ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ നാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :