ഒരുകാലത്ത് മോഹന്‍ലാലിന് ശല്യമായ ആള്‍, മുരളിയുടെ വാട്ടര്‍മാന്‍ ടൈല്‍ കേരളത്തില്‍ ആദ്യമായി വാങ്ങിയത് നടന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (11:48 IST)

മുരളി കുന്നുംപുറത്തിന്റെ ജീവിതമായിരുന്നു വെള്ളം എന്ന സിനിമയില്‍ നമ്മള്‍ കണ്ടത്.കടുത്ത മോഹന്‍ലാല്‍ ആരാധകനായ അദ്ദേഹം പലവട്ടം മോഹന്‍ലാലിനെ വിളിക്കുകയും ഒടുവില്‍ ശല്യം സഹിക്കവയ്യാതെ മോഹന്‍ലാല്‍ നമ്പര്‍ തന്നെ മാറ്റേണ്ടി വന്നു.കണ്ണൂര്‍ സ്വദേശിയും വ്യവസായിയുമായ മുരളിയുടെ വാട്ടര്‍മാന്‍ ടൈലിന്റെ കേരളത്തിലെ ആദ്യ വില്‍പന മോഹന്‍ ലാലിനാണ്.

മുരളി കുന്നുംപുറത്തിന്റെ വാക്കുകള്‍

ചില മുഹൂര്‍ത്തങ്ങള്‍ വാക്കുകള്‍ ചേര്‍ത്ത് നിര്‍ത്തി മനോഹരമായി പറഞ്ഞ് തീര്‍ക്കുവാന്‍ കഴിയില്ല ........ പക്ഷെ എന്റെ ജീവിത യാത്രയുടെ ഊര്‍ജ്ജം അത്രയും ചിലര്‍ നീട്ടി തന്ന വലിയ കൈ താങ്ങുകള്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഹൈദരബാദില്‍ ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ് സൈറ്റില്‍ വച്ച് ലാല്‍ സാറിനെ കണ്ടിരുന്നു. ടൈല്‍സ് ബിസിനസ്സിന്റെ കാര്യങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കുകയും ടൈല്‍സ് ആവശ്യമുള്ള സമയത്ത് എന്നെ ഓര്‍ക്കണം എന്ന് സൂചിപ്പിക്കുകയും ചെയ്യതു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ആര്‍ക്കിടെക്ചറായ ദിനേശ് സര്‍ എന്നെ ബന്ധപ്പെടുകയും ലാല്‍ സാര്‍ പറഞ്ഞത് അനുസരിച്ചാണ് വിളിക്കുന്നതെന്നും മുരളിയുടെ Tiles തന്നെ എടുക്കണമെന്നും ലാല്‍ സാര്‍ പറഞ്ഞെന്നും, ഓര്‍ഡര്‍ നല്‍കുകയും ചെയ്യതു

കഴിഞ്ഞ ദിവസം ലാല്‍ സാറിന്ന്
Waterman Tiles നല്‍കി. അങ്ങിനെ കേരളത്തിലെ എന്റെ Waterman Tiles ന്റെ ആദ്യ വില്‍പ്പന ലാല്‍ സാറിന് നല്‍ക്കി എന്നത് എറെ സന്തോഷപ്രദമാണ്. ഒരു കാലത്ത് എന്റെ ശല്യം കാരണം ഫോണ്‍ നമ്പര്‍ വരെ മാറ്റിയ ലാല്‍ സാറിന് തന്നെ എന്റെ Waterman Tiles ന്റെ ആദ്യ വില്‍പന നടത്തുവാന്‍ സാധിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.
#watermantilesഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :