'ഇതൊരു ചെറിയ കാര്യം അല്ല ഉണ്ണി';മേപ്പടിയാന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (14:50 IST)

മേപ്പടിയാന് അവാര്‍ഡ്.2021 ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍
100-ലധികം ഇന്ത്യന്‍ സിനിമകളുമായി മത്സരിച്ചാണ് മേപ്പടിയാന്‍ എന്ന തന്റെ സിനിമയ്ക്ക് മികച്ച ഇന്ത്യന്‍ സിനിമ അവാര്‍ഡ് ലഭിച്ചതെന്നും അതില്‍ അഭിമാനമുണ്ടെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അണ്ണന്റെ സന്തോഷത്തിന്റെ ഭാഗമാക്കുകയാണ് ചലച്ചിത്ര നിര്‍മാതാവ് ജോബി ജോര്‍ജ്.
ഇതൊരു ചെറിയ കാര്യം അല്ലെന്നും ഇനിയും ദൈവം ഉണ്ടാകട്ടെ കൂടെയെന്നും ഉണ്ണിമുകുന്ദനോട് ജോബി ജോര്‍ജ് പറഞ്ഞു.എക്സ്പോ 2020 ദുബായില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മേപ്പടിയാന്‍ മാറി.ജനുവരി 14 ന് തിയറ്ററുകളിലെത്തിയ സിനിമ നാല് കോടിയിലേറെ ലാഭമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.തീയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി സ്വന്തമാക്കാന്‍ ഉണ്ണി മുകുന്ദന്‍ എന്റര്‍ടെയ്‌ന്‍െമന്റ്‌സിനായി. ബിസിനസ് തലത്തില്‍ ആകെ നേടിയത് 9.02 കോടിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :