കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (11:56 IST)
നടി മാളവിക മേനോന്‍ കരിയറിലെ ഏറ്റവും നല്ല കാലത്തിലൂടെ കടന്നുപോകുകയാണ്. സൂപ്പര്‍താരങ്ങളുടെ സിനിമകളിലാണ് താരം കൂടുതലും അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി ,സുരേഷ് ഗോപി തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് മാളവികയെ കണ്ടത്. മമ്മൂട്ടിയുടെ ഇനി വരാനിരിക്കുന്ന രണ്ട് സിനിമകളിലും നടി ശ്രദ്ധേയമായ വേഷത്തിലുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തില്‍ മാളവികയും ഉണ്ടായിരുന്നു.
പുഴുവിന് ശേഷം മമ്മൂട്ടിയോടൊപ്പം മാളവിക
സിബിഐ 5 ലും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.പൂജ ചടങ്ങുകളില്‍ നടി പങ്കെടുത്തിരുന്നു.
സുരേഷ് ഗോപിയുടെ പാപ്പനില്‍ മാളവിക മേനോനും. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ തന്റെ ഭാഗത്തിലെ ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്ന് മാളവിക അറിയിച്ചു.