അനുബന്ധ വാര്‍ത്തകള്‍
- തുടര്‍ച്ചയായി അറുബോറന്‍ സിനിമകളില്‍ അഭിനയിച്ചു; ജയറാമിന്റെ ഏറ്റവും മോശം ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
- 'എനിക്കീ സിനിമയില്‍ അഭിനയിക്കണം',ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും കെപിഎസി ലളിത പറഞ്ഞെന്ന് സത്യന് അന്തിക്കാട്
- കാരണക്കാരിയായത് ജയറാമിന്റെ മകള്‍, സത്യന് അന്തിക്കാട് ചിത്രത്തിന് അങ്ങനെ പേരായി !
- രണ്ട് മതത്തില്‍നിന്ന് അച്ഛനും അമ്മയും, ഇരുവര്‍ക്കുമിടയില്‍ 'മകള്‍', ഇനി തിയേറ്ററുകളിലേക്ക് എത്താന്‍ വൈകില്ല
- മമ്മൂട്ടിക്ക് ആകെ ടെന്‍ഷനായി, ഞാന്‍ നോക്കുമ്പോള്‍ പുള്ളി കരയുകയായിരുന്നു; അര്‍ത്ഥം സിനിമ സെറ്റിലുണ്ടായ സംഭവം വിവരിച്ച് ജയറാം
ഞാന്‍ വിളിക്കുമ്പോള്‍ വേഗം കോള്‍ കട്ട് ചെയ്യും, എന്നെ മനപൂര്‍വം ഒഴിവാക്കി; ജയറാമുമായുള്ള ബന്ധം അകന്നതിനെ കുറിച്ച് രാജസേനന്‍
നടന്‍ ജയറാമുമായുള്ള സൗഹൃദബന്ധം തകര്‍ന്നതിനെ കുറിച്ച് സംവിധായകന്‍ രാജസേനന്‍. 16 സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടും ഇപ്പോള്‍ ഫോണില്‍ പോലും ജയറാം താനുമായി സംസാരിക്കാറില്ലെന്ന് രാജസേനന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വഴക്കില്ലാതെ തനിയെ അകന്നു പോയ ബന്ധമാണ്. എന്നില്‍ നിന്നും നടന്നുപോയ വ്യക്തിയാണ് ജയറാം. എന്തുകൊണ്ടാണ് അകന്നതെന്ന് എനിക്കും പുള്ളിക്കും അറിയില്ല. ഒരുകാലം കഴിഞ്ഞ് ഞാന്‍ ജയറാമിനെ വിളിക്കുമ്പോള്‍ ഡേറ്റിന് വിളിക്കുന്നത് പോലെയാണ് പ്രതികരിക്കുന്നത്. നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ?,' രാജസേനന്‍ ചോദിച്ചു.
'സംസാരിച്ച് ഒരു മിനിറ്റ് തികയുന്നതിനു മുന്‍പെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ്..തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് എന്റെ കോള്‍ കട്ട് ചെയ്യും. എന്റെ ഫോണ്‍കോള്‍ പുള്ളിക്ക് ബുദ്ധിമുട്ടാകുന്നതായും ഞാന്‍ ഡേറ്റ് ചോദിച്ചു വിളിക്കുന്നതായി തെറ്റിദ്ധരിച്ചാണോ എന്നും എനിക്ക് തോന്നി. 12-13 വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ കാണാതിരുന്ന മാസങ്ങളോ ദിവസങ്ങളോ ഇല്ലായിരുന്നു. ഇനി കണ്ടില്ലെങ്കില്‍ തന്നെ ഫോണില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ സംസാരിക്കും. ആ ആള് പിന്നെ എവിടെ പോയി എന്ന് അറിയില്ല. വളരെ ബോധപൂര്‍വം ചര്‍ച്ചകളില്‍ നിന്ന് എന്റെ പേര് അദ്ദേഹം ഒഴിവാക്കുന്നു,' രാജസേനന്‍ പറഞ്ഞു.