കാരണക്കാരിയായത് ജയറാമിന്റെ മകള്‍, സത്യന്‍ അന്തിക്കാട് ചിത്രത്തിന് അങ്ങനെ പേരായി !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (08:53 IST)
സിനിമ തിരക്കുകളിലാണ് നടന്‍ ജയറാം. പ്രഭാസിനൊപ്പം 'രാധേ ശ്യാം' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തന്റെ വരാനിരിക്കുന്ന മലയാളം ചിത്രമായ മകള്‍ എന്ന സിനിമയ്ക്ക് ആ പേര് എങ്ങനെ ലഭിച്ചു എന്നത് ജയറാം പറയുന്നു.
സത്യന്‍ അന്തിക്കാട് ചിത്രത്തിന് മകള്‍ എന്ന് പേരിടാന്‍ കാരണമായത് ജയറാമിന്റെ സ്വന്തം മകള്‍ മാളവിക.സാധാരണ സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്ക് വൈകിയാണ് പേരിടാറെന്നും ജയറാം പറയുന്നു.
സിനിമയുടെ ഷൂട്ടിംഗ് അവസാന ദിവസത്തിലേക്ക് കടന്നു. അന്നേദിവസം മാളവികയും ചിത്രീകരണം കാണാന്‍ എത്തി. അതുപോലെ ഷൂട്ടിംഗ് കാണാനെത്തിയ എത്തിയവരോട് ഇത് എന്റെ മകളാണെന്ന് ജയറാം പരിചയപ്പെടുത്തിക്കൊടുത്തു. 'എന്റെ മകളാണ്' എന്ന് പറയുന്നത് കേട്ട സത്യന്‍അന്തിക്കാട് തന്നോട് പറഞ്ഞു ഇതാണ് നമ്മുടെ സിനിമയുടെ ടൈറ്റിലെന്ന് ജയറാം പറഞ്ഞു.

'മകള്‍, മകള്‍, മകള്‍ എന്ന് ഒരു ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്ന് അഭിമാനത്തോടെ പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തിനു തോന്നി ഇതാണ് ഈ സിനിമയ്ക്ക് യോജിക്കുന്ന പേരെന്ന്'- ജയറാം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :