അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്ക് ആകെ ടെന്‍ഷനായി, ഞാന്‍ നോക്കുമ്പോള്‍ പുള്ളി കരയുകയായിരുന്നു; അര്‍ത്ഥം സിനിമ സെറ്റിലുണ്ടായ സംഭവം വിവരിച്ച് ജയറാം
- ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്ക കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരയുന്നു, തേങ്ങലിന്റെ ശബ്ദം കേള്‍ക്കാം; ആ സംഭവത്തെ കുറിച്ച് ജയറാം
- കരള്‍ മാറ്റി വയ്ക്കാന്‍ പറ്റില്ല,ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു, ലളിതയുടെ ഓര്‍മ്മകളില്‍ ഫാസില്‍
- സിദ്ധാര്‍ത്ഥിനെ ആശ്വസിപ്പിച്ച് ദിലീപ്, അരികിലായി കാവ്യാമാധവനും
- അവസാനം സംവിധാനം ചെയ്ത ചിത്രത്തിലും ഒരു കഥാപാത്രം കെ.പി.എ.സി. ലളിതയ്ക്കായി മാറ്റിവെച്ചു:സത്യന്‍ അന്തിക്കാട്
രണ്ട് മതത്തില്‍നിന്ന് അച്ഛനും അമ്മയും, ഇരുവര്‍ക്കുമിടയില്‍ 'മകള്‍', ഇനി തിയേറ്ററുകളിലേക്ക് എത്താന്‍ വൈകില്ല
ജയറാം-സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ റിലീസിന് ഒരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം മീര ജാസ്മിന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തെക്കുറിച്ച് ഒരു സൂചന നിര്‍മ്മാതാക്കള്‍ നല്‍കി.
'അച്ഛനും അമ്മയും രണ്ട് മതത്തില്‍നിന്ന് ആയത് എന്റെ കുറ്റം കൊണ്ടാണോ ? അറിയാതെ ഒന്ന് കുരിശു വരച്ചാല്‍ അച്ഛന്‍ ഞെട്ടും. 'എന്റെ ഗുരുവായൂരപ്പാ' എന്നൊന്ന് വിളിച്ചു പോയാല്‍ അമ്മ കണ്ണുരുട്ടും'- ചിത്രത്തിലെ മകള്‍ കഥാപാത്രം പറയുന്ന ഡയലോഗ് പങ്കുവെച്ചു കൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
'അച്ഛനും അമ്മയും ചിന്തിക്കുന്നതുപോലെയല്ലല്ലോ മക്കള്‍ ചിന്തിക്കുന്നത്'- എന്ന കുറിച്ചുകൊണ്ടാണ് സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കിയത്.
മീര ജാസ്മിന്‍, ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി താരനിര ചിത്രത്തിലുണ്ട്.