1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pushpa Day 7 Box Office Collection

അല്ലു അര്‍ജുന്റെ 'പുഷ്പ' എത്ര കോടി നേടി ?

Pushpa Official Trailer
അല്ലു അര്‍ജുന്റെ പുഷ്പ: ദ റൈസ് റിലീസ് ചെയ്ത് 7 ദിവസങ്ങള്‍ പിന്നിടുകയാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി ചിത്രത്തിന്റെ ആകെ കളക്ഷന്‍ 67.24 കോടി രൂപയാണെന്നാണ് വിവരം. എന്നാല്‍ തെലുങ്ക് മേഖലയില്‍ നിന്ന് 101.65 കോടി നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഏഴാം ദിവസം ഇവിടങ്ങളില്‍ നിന്ന് കളക്ഷന്‍ 1.9 കോടി രൂപയാണ് സിനിമ നേടിയത്.
 
ആദ്യ ദിനം പുഷ്പ 24.9 കോടി നേടിയപ്പോള്‍,ശനി, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം 13.70 കോടിയും 14.38 കോടിയും കളക്ഷനാണ് ലഭിച്ചത്. പുഷ്പയുടെ ഹിന്ദി പതിപ്പാണ് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയത്.12.51 കോടിയോളം കളക്ഷന്‍ ഹിന്ദി പതിപ്പ് നേടിയെന്ന് പറയപ്പെടുന്നു. കേരളത്തില്‍ നിന്ന് 3.48 കോടി പുഷ്പയ്ക്ക് ലഭിച്ചു. 
 
ആദ്യത്തെ മൂന്നു ദിവസം കൊണ്ട് മാത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 173 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. 196 കോടിയോളം രൂപ ഇതുവരെ പുഷ്പ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പൃഥ്വിരാജിനെ തള്ളിമാറ്റി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നസ്രിയയുടെ കുസൃതി; ചിരിയടക്കാന്‍ സാധിക്കാതെ പൃഥ്വി, വീഡിയോ