ഒന്നല്ല 100 മില്യണ്‍ കാഴ്ചക്കാര്‍, പുഷ്പയിലെ സാമന്തയുടെ സിസ്ലിംഗ് സോങ്ങ് യൂട്യൂബില്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 21 ഡിസം‌ബര്‍ 2021 (10:07 IST)

പുറത്തിറങ്ങിയത് മുതല്‍ യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു പുഷ്പയിലെ 'ഓ ചൊല്ലുന്നോ മാമ' എന്ന ഗാനം. വിവിധ ഭാഷകളില്‍ റിലീസ് ചെയ്തിട്ടുണ്ട്. മലയാളം ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ഇപ്പോഴിതാ ഈഗാനം 100 മില്യണ്‍ കാഴ്ചക്കാര്‍ കണ്ടു കഴിഞ്ഞുവെന്ന് നിര്‍മാതാക്കള്‍.
സിജു തുറവൂരിന്റെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കിയിരിക്കുന്നത്.
നടി സാമന്ത ചുവടുവെക്കുന്ന ഗാനം ആദ്യ 15 മണിക്കൂറിനുള്ളില്‍ തന്നെ 8 മില്യണ്‍ കൂടുതല്‍ ആളുകള്‍ കണ്ടിരുന്നു.

ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :