അനുബന്ധ വാര്‍ത്തകള്‍
- ഡബ്‌ള്യു.സി.സി.ക്ക് വഴങ്ങി അമ്മ; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ ആഭ്യന്തര കമ്മിറ്റി, നിയമാവലി പുതുക്കി
- ഭീഷ്മപര്‍വ്വത്തില്‍ ഫഹദിന്റെ സഹോദരന് ഫര്‍ഹാനും, ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധനേടുന്നു
- ഡ്രൈവിങ് ലൈസന്‍സിലെ ഹരീന്ദ്രന്‍ മമ്മൂട്ടിയായിരുന്നു; മെഗാസ്റ്റാര്‍ 'നോ' പറഞ്ഞതോടെ പൃഥ്വിരാജിലേക്ക്, മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷം താന്‍ ചെയ്യാമെന്നും മമ്മൂക്കയെ ഒന്നുകൂടി വിളിക്കാമെന്നും
- ഭീഷ്മ പര്‍വ്വം ഒരു എപിക് ചിത്രം:ശ്രീനാഥ് ഭാസി
- 'താന്‍ ലാലിന്റെ ആളല്ലേ?'; നമ്പര്‍ 20 മദ്രാസ് മെയിലില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് ആദ്യം താല്പര്യക്കുറവ് ഉണ്ടായിരുന്നു, പിന്നീട് 'യെസ്' മൂളിയത് മോഹന്‍ലാല്‍ വിളിച്ചതോടെ
ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ അത് മമ്മൂട്ടി സാര്‍ ചെയ്യണം; വൈറലായി അല്ലു അര്‍ജുന്റെ വാക്കുകള്‍
അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ' തിയറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. പുഷ്പയുടെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ അല്ലു അര്‍ജുന്റെ അഭിമുഖങ്ങളിലെ ചില പ്രസ്താവനകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ അത് ചെയ്യാന്‍ ഏറ്റവും നല്ല ചോയ്‌സ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. ഗോഡ്ഫാദര്‍ സിനിമയുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനു രണ്ടാമതൊന്ന് ആലോചിക്കാതെ 'മമ്മൂട്ടി സാര്‍' എന്നാണ് അല്ലു മറുപടി നല്‍കിയത്. അല്ലുവിന്റെ വാക്കുകള്‍ മമ്മൂട്ടി ആരാധകരും ഏറ്റെടുത്തു.