അനുബന്ധ വാര്‍ത്തകള്‍
- അയ്യോ.. അന്നത്തെപ്പോലെ ഇപ്പോൾ സാധിയ്ക്കില്ല, തുറന്നുപറഞ്ഞ് മോഹൻലാൽ !
- രവീണ ടണ്ടൻ മടങ്ങിവരുന്നു, കെ ജി എഫ് 2വിൽ ശക്തമായ കഥാപാത്രം
- ഓസ്കർ നേടിയ പാരസൈറ്റ് വിജയ് സിനിമയുടെ കോപ്പി എന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച !
- രജനീകാന്ത് സിനിമാജീവിതം അവസാനിപ്പിക്കുന്നു; കമൽഹാസനൊപ്പം അവസാനചിത്രം
- സ്ഫടികം എനിക്ക് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കിയ സിനിമ, ഓർത്തെടുത്ത് മോഹൻലാൽ !
യങും ഓൾഡും ആയിട്ട് നമുക്ക് ഒരെയൊരു മെഗാസ്റ്റാറേ ഉള്ളു, അത് മമ്മൂക്കയാണ്: പൃഥ്വിരാജ്
യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധായകക്കുപ്പായവും അണിഞ്ഞ് മലയാള സിനിമയുടെ അവിഭാജ്യഘടകങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുളള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഒരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇങ്ങനെ – “പലരും എന്നെ യങ്ങ് മെഗാസ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ട് . യങ്ങും ഓള്‍ഡും ആയിട്ട് നമ്മുക്ക് ഒരു മെഗാസ്റ്റാറേ ഉളളൂ, അത് മമ്മൂക്കയാണ്”. പൃഥ്വിയുടെ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. പൃഥ്വിക്കൊപ്പം മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ലൂസിഫറിനു ശേഷം മോഹൻലാലിനെ തന്നെ നായകനാക്കി ഒരുക്കുന്ന എമ്പുരാന്റെ തിരക്കിലേക്ക് താരം പതുക്കെ മാറും. ഇതിനുശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം താരം ഒരുക്കുമോയെന്ന ആകാംഷയിലാണ് ആരാധകർ.