രജനീകാന്ത് സിനിമാജീവിതം അവസാനിപ്പിക്കുന്നു; കമൽഹാസനൊപ്പം അവസാനചിത്രം

താരസൂര്യന്മാർ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (11:23 IST)
സജീവ രാഷ്ട്രീയത്തിലേക്ക് രജനീകാന്ത് ഈ വർഷം ഇറങ്ങുമെന്ന് വാർത്തകൾ വന്നിരുന്നു. രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നതോടെ സിനിമാ ജീവിതം അവസാനിപ്പിക്കാൻ താരം ഒരുങ്ങുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

രജനീകാന്തും കമൽഹാസനും കൂടി ഒന്നിച്ച് അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോൾ കമൽഹാസനൊപ്പമായിരിക്കും രജനീകാന്തിന്റെ അവസാനത്തെ ചിത്രം എന്ന തരത്തിലുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

താരസൂര്യന്മാർ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ നിർമ്മാണം കമൽഹാസന്റെ സാരഥ്വത്തിലുള്ള രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :