അനുബന്ധ വാര്‍ത്തകള്‍
- രവീണ ടണ്ടൻ മടങ്ങിവരുന്നു, കെ ജി എഫ് 2വിൽ ശക്തമായ കഥാപാത്രം
- കൂറ്റൻ തിമിംഗല സ്രാവിന്റെ ശരീരത്തിൽ മുറുകി കിടന്ന വടം അറുത്തുമാറ്റി മുങ്ങൽ വിദഗ്ധർ, വീഡിയോ !
- മതനിരപേക്ഷ ശക്തികൾ നടത്തുന്ന പോരാട്ടത്തിന് കരുത്തു പകരുന്ന വിജയം: അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
- ഓസ്കർ നേടിയ പാരസൈറ്റ് വിജയ് സിനിമയുടെ കോപ്പി എന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച !
- 'വൈ ഷുഡ് കപ്പിൾസ് ഹാവ് ഓൾ ദ് ഫൺ' പ്രണയമില്ലാത്തവർക്ക് മാത്രം രുചികരമായ കറുത്ത ദോശ ഒരുക്കി ഒരു റെസ്റ്റൊറെന്റ്, വീഡിയോ !
അയ്യോ.. അന്നത്തെപ്പോലെ ഇപ്പോൾ സാധിയ്ക്കില്ല, തുറന്നുപറഞ്ഞ് മോഹൻലാൽ !
മോഹലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു രാജാവിന്റെ മകൻ എന്ന സിനിമയിലെ വിൻസന്റ് ഗോമസ്. ആ സിനിമയിലെ ഒരു രാംഗം യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെയിരിയ്ക്കും എന്നുള്ള ചോദ്യത്തിന് രസകരമായ ഉത്തരം നൽകിയിരിയ്ക്കുകയാണ് മോഹൻലാൽ.
തന്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ വിൻസങ് ഗോമസ് തുറിച്ചുനോക്കുന്ന ഒരു രംഗം രാജവിന്റെ മകനിലുണ്ട്. ഫോട്ടോഗ്രാഫറെ വിൻസന്റ് ഗോമസ് തുറിച്ചുനോക്കുന്നു. അതോടെ ഫോട്ടോഗ്രാഫര്‍ ഫോട്ടോയുടെ പ്രിന്റ് അപ്പോള്‍ തന്നെ നശിപ്പിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ അത് സാധ്യമാണോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ
രാജാവിന്റെ മകന് എന്ന ചിത്രത്തിലെ രംഗം പോലെ ഫോട്ടോഗ്രാഫര്‍മാരെ ഇപ്പോള്‍ പേടിപ്പിക്കാന്‍ പറ്റില്ല. ഫോട്ടോയെടുക്കുകയാണെങ്കില്‍ നിന്നു കൊടുക്കാനേ പറ്റൂ അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മോഹന്‍ലാല്‍ എത്തിയ ദശാവതാരം എന്ന പരിപാടിക്കിടെയാണ് ഇക്കാര്യങ്ങൾ മോഹൻലാൽ വ്യക്തമാക്കിയത്.