വെബ്‌ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 11 ഫെബ്രുവരി 2020 (15:13 IST)
ഓസ്കർ പുരസ്കാര വേദിയിൽ മികച്ച സിനിമയ്ക്കും സംവിധായകനുമുൾപ്പടെ നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയ പാർസൈറ്റ് വിജയ് സിനിമയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടതെന്ന വാദവുമായി ആരധകർ. സാമൂഹ്യ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് ചൂടേറിയ ചർച്ചകൾ പുരോഗമിയ്ക്കുകയാണ്.
പാരസൈറ്റിന് 1999ൽ കെഎസ് രവികുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ
മിൻസാര കണ്ണ എന്ന വിജെയ് ചിത്രത്തിവുമായി സാമ്യം ഉണ്ടെന്നാണ് ആരാധകരുടെ വാദം. വിജയ്ക്ക് പുറമെ ഖുശ്ബുവും മോണിക കാസ്റ്റലിനോയുമാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
ഖുശ്ബുവിന്റെ കഥാപാത്രമായ ഇന്ദിരാ ദേവിയുടെ വീട്ടിൽ തന്റെ പ്രണയം നേടുന്നതിനായി ബോഡിഗാർഡയി ജോലി ചെയ്യുന്ന കണ്ണൻ എന്ന കഥാപാത്രത്തെ ചുറ്റിയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. പിന്നീട് വിജയുടെ കഥാപാത്രമായ കണ്ണൻ തന്റെ കുടുംബാംഗങ്ങളെ ഓരോരുത്തരെയായി ഇന്ദിരാ ദേവിയുടെ വീട്ടിൽ ജോലിക്കായി നിയോഗിയ്ക്കുകയും ഇതുവഴി താനുദ്ദേശിച്ചുതുപോലെ തന്നെ പ്രണയം സ്വന്തമാക്കുന്നതുമാണ് കഥ.
ഇരു സിനിമകളുടെയും സാമ്യം വ്യക്തമക്കി നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആരാധകരുടെ വാദത്തിനെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തി കഴിഞ്ഞു. പാരസൈറ്റിന് വിജയ് ചിത്രവുമായി വിദൂര സാമ്യം ഉണ്ടെന്ന്ഉപോലും പറയാനാകില്ല എന്നാണ് ചിലർ ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്.