Patriot Box Office Collection: മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി പിറക്കാൻ പോകുന്നു; 'പേട്രിയറ്റ്' കളക്ഷൻ 63 കോടി കടന്നു
5.50 കോടിയാണ് ഇന്നലെ (ഞായർ) പേട്രിയറ്റിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. ശനിയാഴ്ച 6.15 കോടി നേടിയിരുന്നു
Patriot Box Office Collection: മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്കു ശേഷം ഒന്നിച്ച 'പേട്രിയറ്റ്' സമ്മിശ്രപ്രതികരണങ്ങൾക്കിടയിലും ബോക്‌സ്ഓഫീസിൽ നേട്ടമുണ്ടാക്കുന്നു. വേൾഡ് വൈഡ് കളക്ഷൻ 63 കോടിയിലേക്ക് എത്തി. റിലീസ് ചെയ്തു മൂന്ന് ദിവസംകൊണ്ടാണ് പേട്രിയറ്റിന്റെ കളക്ഷൻ 63 കോടി കടന്നത്.
5.50 കോടിയാണ് ഇന്നലെ (ഞായർ) പേട്രിയറ്റിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. ശനിയാഴ്ച 6.15 കോടി നേടിയിരുന്നു. മൂന്ന് ദിവസം കൊണ്ട് ഇന്ത്യ നെറ്റ് കളക്ഷൻ 21.65 കോടിയും ഗ്രോസ് കളക്ഷൻ 25.11 കോടിയുമായി. ഇന്ത്യക്ക് പുറത്ത് നിന്ന് മാത്രമായി 38.50 കോടിയാണ് പേട്രിയറ്റ് കളക്ട് ചെയ്തത്. ആഭ്യന്തര, വിദേശ ബോക്‌സ്ഓഫീസിൽ നിന്നായി 63.61 കോടിയാണ് പേട്രിയറ്റ് ഇതുവരെ നേടിയിരിക്കുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റ് മേയ് ഒന്നിനാണ് വേൾഡ് വൈഡായി റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും പേട്രിയറ്റിൽ സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു. ആന്റോ ജോസഫാണ് നിർമാണം.