അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിന്റെ മാത്രമല്ല മമ്മൂട്ടി ചിത്രവും ഒടിടി റിലീസിന് ?
- തീരുമാനം മാറ്റി ദുല്‍ഖര്‍ സല്‍മാന്‍, ആദ്യം തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞ സല്യൂട്ട് ഒടിടിയിലേക്ക്
- മോളിവുഡിലെ താര രാജാക്കന്മാരും മക്കളും ഒരുമിച്ച് ,ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ആദ്യമായിരിക്കുമെന്ന് ആരാധകര്‍
- നമുക്ക് എല്ലാവര്ക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകില്‍ കൊണ്ട് വെക്കണം: മമ്മൂട്ടി
- മമ്മൂട്ടിയും ആറാട്ടുകയാണെന്ന് ആരാധകര്‍, ഭീഷ്മ പര്‍വ്വം പ്രേക്ഷക പ്രതികരണങ്ങള്‍, വീഡിയോ
മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു തിയേറ്ററുകളിലേക്ക് ഇല്ല ഒ.ടി.ടിയിലേക്ക്, ആദ്യമെത്തുന്നത് ദുല്‍ഖര്‍ ?
വളരെ നേരത്തെ തന്നെ ബിജു മേനോന്‍, മഞ്ജുവാര്യര്‍ ചിത്രം ലളിതം സുന്ദരം ഒ.ടി.ടിക്ക് വിറ്റ് പോയിരുന്നു. റിലീസ് തീയതി മാത്രമേ അവര്‍ക്ക് തീരുമാനിക്കേണ്ടേയിരുള്ളു. തിയേറ്ററില്‍ മുഴുവന്‍ സീറ്റില്‍ പ്രേക്ഷകരെ അനുവദിച്ചെങ്കിലുംനിര്‍മ്മാതാക്കള്‍ക്ക് ഒടിടിയോട് തന്നെയാണ് താല്‍പര്യം കൂടുതല്‍ എന്ന് തോന്നുന്നു.ചിത്രം ഈമാസം ഡിസ്നിഹോട്സ്റ്റാറില്‍ റിലീസ് ചെയ്യും.
മമ്മൂട്ടിയുംപാര്‍വതി തിരുവോത്തും ആദ്യമായിഒന്നിക്കുന്ന 'പുഴു' വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രം തിയേറ്ററുകളിലേക്ക് ഇല്ലെന്നും ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.മോഹന്‍ലാല്‍ -ജീത്തുജോസഫ് ചിത്രം 12th മാന്‍,മോഹന്‍ലാല്‍- ഷാജി കൈലാസ് ചിത്രം എലോണ്‍ തുടങ്ങിയ സിനിമകളെക്കുറിച്ചുള്ള അപ്‌ഡേറ്റ് വൈകാതെ തന്നെ പുറത്തു വരും.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് സോണി ലിവില്‍ റിലീസ് പ്രഖ്യാപിച്ചു.