നമുക്ക് എല്ലാവര്‍ക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകില്‍ കൊണ്ട് വെക്കണം: മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (08:58 IST)

'ഭീഷ്മപര്‍വ്വം' രണ്ടാം ദിവസത്തിലേക്ക്. മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ആണെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.

സിനിമയുടെ പ്രൊമേഷന്റെ സമയത്ത് നടന്‍ മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നമുക്ക് എല്ലാവര്‍ക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകില്‍ കൊണ്ട് വെക്കണം അദ്ദേഹം പറയുന്നത്.

'ഇപ്പോള്‍ തന്നെ ഒടിടിയുടെ വരവ് മൂലം ഒരുപാട് പേര്‍ മലയാള സിനിമകള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. മലയാളം സംസാരിക്കാത്തവരും മലയാളം മനസിലാക്കാത്തവരും മലയാള സിനിമ കാണുന്നുണ്ട്. അത് നമുക്ക് വലിയൊരു അംഗീകാരമാണ്. നവ മാധ്യമങ്ങളും നവ സിനിമ പ്രവര്‍ത്തകരുമെല്ലാം നമ്മുടെ ഈ ഗോഡ്സ് ഓണ്‍ കണ്‍ട്രിയെ സിനിമയുടെ ഓണ്‍ കണ്‍ട്രിയാക്കി മാറ്റണം'- മമ്മൂട്ടി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :