കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 7 മാര്‍ച്ച് 2022 (10:37 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ഒടിടി റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു.സോണി ലിവ് ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആദ്യം ഇക്കാര്യമറിയിച്ചത്. ഈ വര്‍ഷം ആദ്യം ആദ്യം ജനുവരി 14 ന് തിയേറ്ററുകളിലെത്തും എന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു സല്യൂട്ട്. റിലീസിന് ദിവസങ്ങള്‍ക്ക് മുന്നേ നിര്‍മ്മാതാക്കള്‍ ആ തീരുമാനം മാറ്റി. എന്നാല്‍ അന്നേദിവസം റിലീസ് പ്രഖ്യാപിച്ചിരുന്ന ഉണ്ണിമുകുന്ദന്‍ ചിത്രം മേപ്പടിയാന്‍ വലിയ വിജയം സ്വന്തമാക്കി. ഒരാഴ്ച കഴിഞ്ഞെത്തിയ ഹൃദയവും തീയറ്ററുകളില്‍ നിന്ന് കോടികള്‍ വാരി.
തിയേറ്ററില്‍ മുഴുവന്‍ സീറ്റില്‍ പ്രേക്ഷകരെ അനുവദിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് ഒടിടിയോടുള്ള താല്പര്യം ഇനിയും കുറഞ്ഞിട്ടില്ല.
അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. കുറുപ്പിന് ശേഷം തിയറ്ററുകളിലെത്തുന്ന നടന്റെ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം 'ഹേയ് സിനാമിക' പ്രദര്‍ശനം തുടരുകയാണ്.