അനുബന്ധ വാര്‍ത്തകള്‍
- രണ്ട് കഥാപാത്രങ്ങളെയും നെഞ്ചോട് ചേര്‍ത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്‍, 'നിഴല്‍', 'നായാട്ട്' വിജയകരമായി പ്രദര്‍ശനം തുടരുന്നു !
- 'നിഴല്‍' തീയേറ്ററിലേക്ക്, ആശംസകളുമായി സംവിധായകന് ജയരാജ്
- 'നായാട്ട്' മുഴുനീള ത്രില്ലര്‍, ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നു
- 'ചാര്‍ലി'ക്ക് ശേഷം 'നായാട്ട്'മായി മാര്ട്ടിന് പ്രക്കാട്ട് എത്തുന്നു, സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്
- തീയേറ്ററുകളില്‍ ഇനി കുഞ്ചാക്കോബോബന് സിനിമാക്കാലം, നിഴല്‍, നായാട്ട് ബിഗ് സ്ക്രീനിലേക്ക് !
നായാട്ട്' തീയേറ്ററില്‍ ചെന്ന് കണ്ട് നിമിഷയും ജോജുവും ചാക്കോച്ചനും, ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു
ഏപ്രില്‍ എട്ടിന് തിയേറ്ററുകളിലെത്തിയ നായാട്ടിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ആദ്യം തന്നെ ബിഗ് സ്‌ക്രീനില്‍ പോയി കണ്ട് ജോജുവും നിമിഷയും ചാക്കോച്ചനും. സിനിമ കണ്ട സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുവാന്‍ ജോജു ജോര്‍ജ് മറന്നില്ല.
മൂവരും ഷൂട്ടിംഗ് തിരക്കുകളിലാണ്. കുഞ്ചാക്കോ ബോബന്‍ അരവിന്ദ് സ്വാമിയ്‌ക്കൊപ്പമുളള ഒറ്റ് എന്ന തമിഴ് മലയാളം ചിത്രത്തിന്റെ തിരക്കിലാണ്. അടുത്തിടെ ഗോവയില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.ലെനയും നിമിഷയും ഒന്നിക്കുന്ന ചിത്രം 'ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍' എന്ന സിനിമ ഒരുങ്ങുകയാണ്. സ്റ്റാര്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ജോജു ജോര്‍ജ്.
അടുത്ത ലേഖനം