തീയേറ്ററുകളില്‍ ഇനി കുഞ്ചാക്കോബോബന്‍ സിനിമാക്കാലം, നിഴല്‍, നായാട്ട് ബിഗ് സ്‌ക്രീനിലേക്ക് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (18:07 IST)

ഇനി തിയേറ്ററുകളില്‍ കുഞ്ചാക്കോ ബോബന്‍ സിനിമ കാലം. തൊട്ടടുത്ത ദിവസങ്ങളില്‍ 2 സിനിമകളാണ് ചാക്കോച്ചന്റെതായി റിലീസ് കാത്തിരിക്കുന്നത്.നായാട്ട് ഏപ്രില്‍ എട്ടിനും നിഴല്‍ ഏപ്രില്‍ ഒമ്പതിനും പ്രദര്‍ശനത്തിനെത്തും. രണ്ടു സിനിമകളും തനിക്ക് പ്രിയപ്പെട്ട ആണെന്നും ഇത് നൂറു ശതമാനം ത്രില്ലിംഗ് പ്രേക്ഷകര്‍ക്ക് നല്‍കുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

'നായാട്ട് ഏപ്രില്‍ എട്ടിന്.നിഴല്‍ ഏപ്രില്‍ ഒന്‍പതിന്.രണ്ട് മൂവികള്‍. രണ്ട് ബാക്ക്-ടു-ബാക്ക് റിലീസുകള്‍.അനുഭവപരിചയുമുള്ള സംവിധായകന്റെയൊപ്പവും പുതുമുഖ സംവിധായകന്റെയൊപ്പവും.സര്‍വൈവല്‍ ത്രില്ലറും അന്വേഷണാത്മക ത്രില്ലറും.രണ്ട് സിനിമകളും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു, അവ നിങ്ങളെ ആവേശഭരിതരാക്കുകയും വിനോദിപ്പിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് പരസ്പരം മത്സരിക്കുന്നതിനല്ല. സിനിമകള്‍ തമ്മില്‍ പരസ്പരം പൂരകമായി നിന്നുകൊണ്ട് പ്രേക്ഷകന് അനുഭവങ്ങള്‍ നല്‍കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരിക്കും ഈ സിനിമകള്‍ പകരുന്ന അനുഭവങ്ങള്‍. തീയറ്ററുകളില്‍ നൂറു ശതമാനം പ്രേക്ഷകരെ തില്ലടിപ്പിക്കും.'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.


കുഞ്ചാക്കോ ബോബനൊപ്പം നയന്‍താരയാണ് നിഴലില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ജോജുജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് നായാട്ടില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :