'ചാര്‍ലി'ക്ക് ശേഷം 'നായാട്ട്'മായി മാര്‍ട്ടിന്‍ പ്രക്കാട്ട് എത്തുന്നു, സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (14:50 IST)

ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ചാര്‍ലി. 5 വര്‍ഷം മുമ്പായിരുന്നു ഈ ഹിറ്റ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് നായാട്ട് എന്ന ചിത്രവുമായി വീണ്ടും എത്തുന്ന സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍.

'ചാര്‍ലി റിലീസ് ആയിട്ട് 5 വര്‍ഷമായി. മാര്‍ട്ടിന്‍ ചേട്ടന്‍ നയാട്ടുമായി തിരിച്ചെത്തുകയാണ്. പ്രിയപ്പെട്ട ചാക്കോ മാഷ്, മാര്‍ട്ടിന്‍ ചേട്ടന്‍, ജോജു ജോര്‍ജ്, നിമിഷ, എന്റെ പ്രിയപ്പെട്ട രഞ്ജിയേട്ടനും ശശിയേട്ടനും നയാട്ട് മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍. സിനിമയുടെ ഫീലിങ് തനിക്കെന്റെ അസ്ഥി തന്നെ തിരിച്ചറിയാന്‍ സാധിക്കും. ഇത് ഒരുപാട് സ്‌പെഷ്യല്‍ ആണ്.'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം.ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ചായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :